വയറുവേദനയുമായി ആശുപത്രിയിലെത്തിച്ച ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

10:40 AM
13/06/2018

മനാമ: വയറ്റുവേദനയായി ആശുപത്രിയിലെത്തിച്ച  നാലാംക്ലാസുകാരിയായ ഇന്ത്യൻ വിദ്യാർഥിനി കുത്തിവെയ്​പ്പിനെ തുടർന്ന്​ മരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ഭവൻസ്​ സ്​കൂളിലെ നാലാംക്ലാസുകാരിയായ തനുശ്രീ ശിവരാമനാണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. കുറച്ച്​ ദിവസംമുമ്പ്​ കുട്ടിക്ക്​ പനിപിടിച്ചിരുന്നു. പനി ഭേദപ്പെട്ടതി​െന ത​ുടർന്ന്​ ആരോഗ്യം തിരികെ ലഭിച്ച കുട്ടിക്ക്​  ശനിയാഴ്​ചയോടെ കടുത്ത വയറുവേദന ഉണ്ടായി. 
ഇതിനെ തുടർന്നാണ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയത്. ഡോക്​ടർ ആദ്യം ആൻറിബയോട്ടിക്​സ്​ കുത്തിവെയ്​പ്പ്​ കൊടുത്തു. തുടർന്ന്​ രണ്ടാമത്​ ആൻറിബയോട്ടിക്​സ്​ കുത്തിവെയ്​പ്പ്​കൊടുത്തപ്പോൾ കുട്ടിയുടെ കാലുകൾ മരവിക്കുകയും ശരീരം കറുത്ത നിറമാകുകയുമായിരുന്നു. തുടർന്ന്​ കുട്ടി ഞായറാഴ്​ച മരിച്ചു. സംഭവത്തിൽ ആരോഗ്യ മന്ത്രാലയം അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തമിഴ്​ സമൂഹത്തിൽപ്പെട്ടതാണ്​ കുട്ടിയുടെ കുടുംബം. 

Loading...
COMMENTS