Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്‌റൈനില്‍ നൂറനാട് സ്വദേശി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു
text_fieldsbookmark_border
മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി നാസർ (46)ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. അടുത്തിടെ അസുഖം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദപ്പെട്ട് താമസ സ്ഥലത്ത് വിശ്രമിക്കവെ, കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകും വഴിയായിരുന്നു മരണം. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണന്ന് സാമൂഹിക പ്രവർത്തകനായ കെ.ആർ നായർ പറഞ്ഞു. നാട്ടിൽ മാതാവ്, ഭാര്യ, മൂന്ന് മക്കൾ എന്നിവരുണ്ട്. നിർധന കുടുംബത്തിെൻറ അത്താണിയായിരുന്നു. ഇൗ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർ ഇൗ നമ്പരിൽ ബന്ധപ്പെടണം:ഫോൺ: 39652009
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
