കാസർകോട്​ സ്വദേശി  ബഹ്​റൈനിൽ  ഹൃദയാഘാതം മൂലം മരിച്ചു 

08:50 AM
14/11/2017
മുഹമ്മദ് മെഹമൂദ്
മനാമ: ബഹ്​റൈനിൽ ഉമ്മുൽഹസം ബാങ്കോക്​ റെസ്​റ്റോറൻറിന്​ സമീപം കുടുംബസമേതം താമസിച്ചിരുന്ന കാസർകോട്​ നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് മെഹമൂദ് (58) ഹൃദയാഘാതം മൂലം മരിച്ചു. 30 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ‘ബഹ്‌റൈൻ ഫാർമസി’യിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ ഓഫിസിൽ ​െവച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  സഹപ്രവർത്തകർ ഉടൻ സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ഭാര്യ: നൂർജഹാൻ, മക്കൾ: സഫ് റിൻ (ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി വിദ്യാർഥി), സഫ്‌വാൻ (അവാൽ പ്ലാസ്​റ്റിക്സ്), നീമ ,നിസ്‍മ (ഏഷ്യൻ സ്‌കൂൾ വിദ്യാർഥിനികൾ). മൃതദേഹം ബഹ്​റൈനിൽ ഖബറടക്കി. 
COMMENTS