നിർമാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു
text_fieldsമനാമ: ബഹ്റൈനില്‍ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു. ബഹ്റൈന്‍ ഹാജി ഹസ്സന് റെഡിമിക്സ് കമ്പനിയില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പന് (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അപകടം.
ജുഫയറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ ഒമ്പതാം നിലയില്‍നിന്ന് വീണ തങ്കപ്പെൻറ ദേഹത്തേക്ക് കോൺക്രീറ്റ് അടർന്ന് വീഴുകയും ചെയ്തു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
അപകടത്തില്‍ പരിക്കേറ്റ സ്വാമി കരകുള, ഗംഗാ റെഡ്ഡി എന്നിവരെ സല്‍മാനിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സാല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് െകാണ്ടുപോകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
