ഉബൈദ് ചങ്ങലീരി അനുസ്മരണം
text_fieldsഉബൈദ് ചങ്ങലീരി അനുസ്മരണത്തിൽ റഫീഖ് തോട്ടകര അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ പാലക്കാട് ജില്ല പ്രസിഡന്റും പ്രഭാഷകനും എഴുത്തുകാരനുമായ ഉബൈദ് ചങ്ങലീരി അനുസ്മരണം സംഘടിപ്പിച്ചു.
ജില്ല ആക്ടിങ് പ്രസിഡൻറ് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വങ്ങൾ നടപ്പാക്കുന്നതിൽ ഉബൈദ് കാണിച്ച മാതൃക അനുകരണീയമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി ബഹ്റൈൻ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുൽ അസീസ്, അഷ്റഫ് കാട്ടിൽപീടിക, അഷറഫ് കക്കണ്ടി, മുൻ പാലക്കാട് ജില്ല പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് മാഹിറ സമീർ എന്നിവർ സംസാരിച്ചു
ജില്ല കെ.എം.സി.സി നേതാക്കളായ അൻവർ സാദത്ത്, അനസ് നാട്ടുകൽ, നൗഷാദ് പുതുനഗരം, മുഹമ്മദ് ഫൈസൽ, അൻസാർ ചങ്ങലീരി, ഷഫീഖ് വല്ലപ്പുഴ, കബീർ നെയ്യൂർ കൂടാതെ ജില്ല പ്രവർത്തക സമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
ആക്ടിങ് സെക്രട്ടറി അബ്ദുൽ കരീം പെരിങ്ങോട്ട്കുറിശ്ശി സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു. ജിഷാദ് പെരിങ്ങോട് കുറുശ്ശി ഖിറാഅത്ത് നിർവഹിച്ചു. സാദിഖ് വണ്ടുംതറ അനുസ്മരണഗാനം ആലപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

