റിഫയിലെ ഓയിസിസ് മാൾ പുതിയ രൂപത്തിൽ; ഉപഭോക്താക്കൾക്കായി 'ഷോപ്പ് ആൻഡ് ഡ്രൈവ്' പ്രമോഷനും
text_fieldsപുതിയ ഭാവത്തിൽ വീണ്ടും തുറന്നുപ്രവർത്തിച്ച റിഫയിലെ ഓയിസിസ് മാൾ ഉദ്ഘാടന
പരിപാടിയിൽനിന്ന്
മനാമ: മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിന്റെ ഭാഗമായി പുതിയ ഭാവത്തിലും രൂപത്തിലും വീണ്ടും പ്രവർത്തനമാരംഭിച്ച് റിഫയിലെ ഓയിസിസ് മാൾ. പുതിയ ലേ ഔട്ടും ആകർഷകമായ വിഷ്വൽ ഡിസ്പ്ലേകളും ഉപഭോക്താക്കളുടെ സൗകര്യത്തിനനുസൃതമായ ഷോപ്പിങ് അന്തരീക്ഷവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പുതിയ മാറ്റം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഉപഭോക്താക്കൾക്കായി ഓയിസിസ് മാൾ റിഫ, ജുഫൈർ എന്നിവിടങ്ങളിൽ മാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രമോഷൻ കാമ്പയിനായ ‘ഷോപ് ആൻഡ് ഡ്രൈവ്’ ആരംഭിച്ചു. ഒക്ടോബർ അഞ്ച് മുതൽ നവംബർ 15 വരെയാണ് ഈ പ്രമോഷൻ നടക്കുക. ആഡംബരവും ലൈഫ്സ്റ്റൈലും ഷോപ്പിങ് സമ്മാനങ്ങളും ഒരുമിക്കുന്ന ഈ സംരംഭം ഉപഭോക്താക്കൾക്ക് അഭൂതപൂർവമായ നേട്ടങ്ങളാണ് നൽകുന്നത്. ഷോപ്പിങ് നടത്തുന്നവർക്ക് രണ്ട് അത്യാഡംബര വാഹനങ്ങളും 50ൽ അധികം ആകർഷക സമ്മാനങ്ങളും ലഭിക്കും. അൽ റാഷിദ് ഗ്രൂപ്പും സയാനി മോട്ടോഴ്സും തമ്മിലുള്ള ഒരു പ്രധാന പങ്കാളിത്തത്തിന് കൂടിയാണ് ഈ കാമ്പയിൻ സാക്ഷ്യം വഹിക്കുന്നത്. സയാനി മോട്ടോഴ്സ്, സെന്റർപോയന്റ്, ഹോം സെന്റർ, മാക്സ്, ഹോം ബോക്സ്, അൽ ജവഹ്റ, ഷെരീഫ് ഗ്രൂപ്, ലെൻസ്പോക്ക് തുടങ്ങിയ പങ്കാളികൾക്ക് അൽ റാഷിദ് ഗ്രൂപ് പ്രത്യേക നന്ദി അറിയിച്ചു. ഓയിസിസ് മാൾസ് റിഫയിലും ജുഫൈറിലും 20 ബഹ്റൈൻ ദിനാറിന് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് പ്രമോഷൻ കാലയളവിൽ ഈ സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിൽ @oasismallsbahrain എന്ന പേജ് പിന്തുടരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

