Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​യാ​ർ​ക്ക്‌...

നി​യാ​ർ​ക്ക്‌ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
നി​യാ​ർ​ക്ക്‌ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

നി​യാ​ർ​ക്ക്‌ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ

മ​നാ​മ: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള നെ​സ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്റ​ർ (നി​യാ​ർ​ക്ക്‌) ന്റെ ​ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ് ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി​യി​ൽ​ചേ​ർ​ന്ന് 2024-26 വ​ര്‍ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന-​സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കു​യും 2026-28 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

കെ. ​ടി. സ​ലിം, നൗ​ഷാ​ദ് ടി. ​പി, അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​സീ​ൽ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ക​മ്മി​റ്റി​യി​ൽ ഫാ​റൂ​ഖ്. കെ. ​കെ ചെ​യ​ർ​മാ​നും, ജ​ബ്ബാ​ർ കു​ട്ടീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, ഹ​നീ​ഫ് ക​ട​ലൂ​ർ ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും നൗ​ഫ​ൽ ന​ന്തി ട്ര​ഷ​റ​റാ​യും അ​ന​സ് ഹ​ബീ​ബ് ഇ​ന്റ​ർ​ണ​ൽ ഓ​ഡി​റ്റ​റാ​യും ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ഹം​സ സിം​സിം, സു​ജി​ത്ത് പി​ള്ള, ജൈ​സ​ൽ അ​ഹ്‌​മ​ദ്‌ (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), ഇ​ല്യാ​സ് കൈ​നോ​ത്ത്, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ആ​ബി​ദ് കു​ട്ടീ​സ്‌ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ കൂ​ടാ​തെ 20 അം​ഗ​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കും.

നി​യാ​ർ​ക്ക് ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന്റെ വ​നി​ത വി​ഭാ​ഗ​വും ഇ​തോ​ടൊ​പ്പം പു​നഃ​സം​ഘ​ടി​പ്പി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജ​മീ​ല അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ, ആ​ബി​ദ ഹ​നീ​ഫ്, സാ​ജി​ത ക​രീം (ര​ക്ഷാ​ധി​കാ​രി​ക​ൾ), അ​ഭി ഫി​റോ​സ് (പ്ര​സി​ഡ​ന്റ്), ജി​ൽ​ഷ സ​മീ​ഹ്‌ (സെ​ക്ര​ട്ട​റി), സാ​ലി​ഹ ബ​ഷീ​ർ (ട്ര​ഷ​റ​ർ), ഷ​മീ​മ ഷ​ബീ​ർ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), നൗ​ഷി​ദ നൗ​ഫ​ൽ (വൈ​സ് പ്ര​സി​ഡ​ന്റ്), മു​ഫീ​ദ മു​ജീ​ബ് (ജോ​യ​ന്റ് സെ​ക്ര​ട്ട​റി) ഒ​പ്പം 16 അം​ഗ​ങ്ങ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും വ​നി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - NYARC Bahrain Chapter Reorganized
Next Story