നഴ്സസ് ദിനം ആഘോഷിച്ചു
text_fieldsനഴ്സുമാരുടെ കൂട്ടായ്മയായ യൂനിബിന്റെ ആറാം വാർഷികവും നഴ്സസ് ഡേ ആഘോഷവും
മനാമ: ബഹ്റൈനിലെ നഴ്സുമാരുടെ കൂട്ടായ്മയായ യൂനിബിന്റെ ആറാം വാർഷികവും നഴ്സസ് ഡേ ആഘോഷവും കാൾട്ടൺ ഹോട്ടലിൽ നടന്നു. ആഘോഷ പരിപാടിയിൽ 600 ഓളം നഴ്സുമാരും കുടുംബാംഗങ്ങളും പങ്കെടുത്തു.
പ്രസിഡന്റ് വിശാൽ മുല്ലശ്ശേരിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനു ഷാജിത്ത് സ്വാഗതം പറഞ്ഞു. എം.പി. ഹസൻ ഈദ് ബുഖാമസാസ് ഉദ്ഘാടനം ചെയ്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഡോ. അനൂപ് അബ്ദുല്ല, ഫ്രാൻസിസ് കൈതാരത്ത്, കിങ് ഹമദ് ഹോസ്പിറ്റൽ കൗൺസിലർ ലിസമ്മ എന്നിവർ പങ്കെടുത്തു. സീനിയറായ 25 ഓളം നഴ്സുമാർക്ക് മെമന്റോ നൽകി ആദരിച്ചു. പ്രീജ രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിത മറിയം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

