Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ് ലോകത്ത് മികച്ച ജീവിതനിലവാരം; 'നംബിയോ' ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിൽ മനാമ രണ്ടാമത്

text_fields
bookmark_border
ദോഹ, അബുദാബി, ദുബൈ എന്നി നഗരങ്ങളെ പിന്നിലാക്കിയാണ് മനാമ ഈ നേട്ടം കൈവരിച്ചത്
അറബ് ലോകത്ത് മികച്ച ജീവിതനിലവാരം; നംബിയോ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിൽ  മനാമ രണ്ടാമത്
cancel

മനാമ: ആഗോള ഡാറ്റാബേസ് സ്ഥാപനമായ 'നംബിയോ' പ്രസിദ്ധീകരിച്ച 2026 മിഡ്-ഇയർ ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിൽ അറബ് ലോകത്ത് മനാമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 171.9 പോയിന്റോടെയാണ് മനാമ ഈ നേട്ടം കൈവരിച്ചത്. ഒമാൻ തലസ്ഥാനമായ മസ്‌കറ്റാണ് പട്ടികയിൽ ഒന്നാമത് (180.3 പോയിന്റ്).

മേഖലയിലെ മറ്റ് പ്രധാന നഗരങ്ങളായ ദോഹ (169.2), അബുദാബി (169.0), ദുബൈ (168.7) എന്നിവയെ പിന്നിലാക്കിയാണ് മനാമ മികച്ച നേട്ടം കൊയ്തത്. 2025-ലെ സൂചികയിൽ 170.5 പോയിന്റായിരുന്നത് ഇത്തവണ 1.4 പോയിന്റ് വർധിച്ചാണ് 171.9-ൽ എത്തിയത്. ജനങ്ങളുടെ വാങ്ങൽ ശേഷി, സുരക്ഷ, ആരോഗ്യ പരിപാലനം, ജീവിതച്ചെലവ്, വീടുകളുടെ വില, ഗതാഗതം, മലിനീകരണം, കാലാവസ്ഥ എന്നിങ്ങനെ എട്ട് ഘടകങ്ങൾ വിശകലനം ചെയ്താണ് നംബിയോ ഇൻഡക്സ് തയ്യാറാക്കുന്നത്.

ഉയർന്ന സുരക്ഷാ സ്കോറും, മെച്ചപ്പെട്ട വാങ്ങൽ ശേഷിയും, അനുയോജ്യമായ ഭവന വില-വരുമാന അനുപാതവുമാണ് മനാമക്ക് മുൻനിരയിൽ എത്താൻ തുണയായത്. ആരോഗ്യ സേവന വിഭാഗത്തിൽ 67.7 പോയിന്റും മനാമ നേടി. കൂടാതെ, ഗതാഗത സമയം (30.8), ജീവിതച്ചെലവ് (45.4), മലിനീകരണ നിരക്ക് (62.3), കാലാവസ്ഥ (64.3) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ മനാമയുടെ പ്രകടനം. ഉപയോക്താക്കളുടെ അനുഭവങ്ങളും ഔദ്യോഗിക വിവരങ്ങളും ക്രോഡീകരിച്ചാണ് ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ ആഗോള റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Best quality of life in the Arab world: Manama second in Numbeo Quality of Life Index
Next Story