Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅണുവായുധങ്ങൾക്കെതിരെ...

അണുവായുധങ്ങൾക്കെതിരെ അന്താരാഷ്​ട്ര നിലപാടുകൾ ശക്തമാക്കണം-ബഹ്​റൈൻ

text_fields
bookmark_border
അണുവായുധങ്ങൾക്കെതിരെ അന്താരാഷ്​ട്ര നിലപാടുകൾ ശക്തമാക്കണം-ബഹ്​റൈൻ
cancel

മനാമ: അണുവായുധങ്ങൾ കൈവശം വക്കുന്നതിനെതിരെയുള്ള  പാരീസിൽ നടക്കുന്ന ഉന്നതതല രാഷ്​ട്രീയ സുരക്ഷ ദൗത്യസമ്മേളനത്തിൽ ബഹ്​റൈൻ വിദേശകാര്യമന്ത്രാലയത്തിലെ  അണ്ടർസെക്രട്ടറി ഡോ.ശൈഖ റന ബിൻറ്​ ഇൗസ ബിൻ ദയ്​ജി ആൽ ഖലീഫ പ​െങ്കടുത്തു. അണുവായുധത്തിന്​ എതിരായും ലോകത്തിലെ സുരക്ഷിതത്വവും സുസ്ഥിരതയും നിലനിർത്തുന്നതിനായി സമഗ്ര പരിപാടികൾ വിപുലപ്പെടുത്തുന്നതിനും ബൃഹത്തായ നിരായുധീകരണം നടപ്പാക്കുകയും ചെയ്യുകയാണ്​ ബഹ്​​ൈ​​​​െൻറ നിലപാടെന്ന്​ അവർ ത​​​​െൻറ പ്രസംഗത്തിൽ പറഞ്ഞു.

ആണവ ആയുധങ്ങൾ, ജൈവ, രാസായുധങ്ങൾ തുടങ്ങിയവ  ഫലപ്രദമായി നിയന്ത്രിക്കാനും ആഗോള നിയമത്തിലൂടെ ഇവക്കെതിരായ നിയമനടപടികൾ ഉറപ്പുവരുത്തേണ്ടതുമുണ്ട്​. അന്താരാഷ്ട്ര ആണവോർജഏജൻസി (​െഎ.എ.ഇ.എ) , രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ലിയു) പോലുള്ള ഐക്യരാഷ്ട്ര സംഘടനകൾ അണുവായുധ, രാസായുധ ഭീഷണികൾക്കെതിരെ യോജിച്ചതും  ഫലപ്രദമായതുമായ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ വഴി സമാധാനത്തിനുവേണ്ടിയുള്ള ​ശ്രമങ്ങൾ നടത്തണമെന്നും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsNuclear Weapon
News Summary - Nuclear weapon-Bahrain
Next Story