എൻ.എ.സി സമ്മേളന മികവിന് ശൂറ കൗൺസിൽ ഭരണാധികാരികളെ അഭിനന്ദിച്ചു
text_fieldsമനാമ: ദേശീയ ആക്ഷൻ ചാർട്ടറിെൻറ 17ാം വാർഷിക സമ്മേളനം മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ടതിന് ശൂറ കൗൺസിൽ രാജ്യത്തെ ഭരണാധികാരികളെ അഭിനന്ദിച്ചു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരെയാണ് ശൂറകൗൺസിൽ അനുമോദിച്ചത്. കൗൺസിലിെൻറ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ജമാൽ അബ്ദുള്ള ഫക്റോ പ്രതിവാര സമ്മേളനത്തിെൻറ സെഷനിൽ പ്രസ്താവനയിലൂടെയാണ് അഭിനന്ദനം രേഖപ്പെടുത്തിയത്. രാജ്യത്തിെൻറ നേതൃത്വത്തിന് കീഴിൽ നേട്ടങ്ങളും പുരോഗതിയും ഉണ്ടാകുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ് എൻ.എ.സി സമ്മേളനത്തിലൂടെയെന്നും 98.4 ശതമാനം ബഹ്റൈനികളും എൻ.എ.സിക്ക് പിന്തുണ നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
