നടക്കാനിറങ്ങിയ മലയാളി ബഹ്റൈനിൽ കുഴഞ്ഞ് വീണു മരിച്ചു
text_fieldsമനാമ: പതിവ് നടത്തത്തിനിടയിൽ പ്രവാസി മലയാളി ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വ ദേശി ഹംസ മൊയ്‌ദീൻ തായൽപീടിക (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഗുദൈബിയ ആണ്ടലാസ് ഗാർഡനിലായിരുന്നു സംഭവം.
കുഴഞ്ഞു വീണ അദ്ദേഹത്തെ പാർക്കിൽ ഉണ്ടായിരുന്നവർ ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്ത മാസം നാട്ടിൽ പോകാനിരുന്ന അദ്ദേഹം, കുറച്ചു ദിവസം മുമ്പാണ് കുടുംബത്തെ നാട്ടിലേക്കയച്ചതെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ബഹ്‌റൈൻ ഹൂറയിലെ അൽ സഹബാ ഹജ്ജ് ഗ്രൂപ്പിലെ മുതിർന്ന ജീവനക്കാരനായിരുന്നു ഹംസ മൊയ്‌ദീൻ. മുമ്പ് സൗദി പ്രവാസിയായിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വർഷമായി ബഹ്റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമത്തിലാണെന്ന് കെ.എം.സി.സി മയ്യത്ത് പരിപാലന സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
