Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസി മലയാളി ബഹ്റൈനിൽ ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
abdul-azees
cancel

മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ ഉറക്കത്തിനിടെ മരിച്ചു. തലശേരി ചൊക്ലി സി.പി റോഡിൽ ‘സറ’യിൽ അബ്ദുൽ അസീസ് ആണ് മരിച്ചത്. ബഹ്റൈനിലെ അൽഅയാം അറബ് പത്രത്തി​െൻറ പ്രസ് ജീവനക്കാരനായിരുന്നു. മരണ സമയത്ത് കുടുംബവും ഒപ്പമുണ്ടായിരുന്നു.

അടുത്തിടെയാണ് ഭാര്യയും മകനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഹ്രസ്വസന്ദർശനത്തിനായി ബഹ്റൈനിലേക്ക് എത്തിയത്. രാത്രി തറാവീഹ് നമസ്ക്കാരം കഴിഞ്ഞശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ രണ്ടരയോടെ അത്താഴം കഴിക്കാൻ വിളിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: റുക്സാന. മക്കൾ: റിറോസ്, സയാൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NRI kerala native died in bahrain while sleeping -gulf news
Next Story