Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോട്ടിറൈസ്ഡ് രേഖകളുടെ...

നോട്ടിറൈസ്ഡ് രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾക്കായി പുതിയ ഇലക്ട്രോണിക് സേവനം

text_fields
bookmark_border
നോട്ടിറൈസ്ഡ് രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾക്കായി പുതിയ ഇലക്ട്രോണിക് സേവനം
cancel

മനാമ: പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്സ് ആന്റ് വഖഫ് മന്ത്രാലയം നോട്ടിറൈസ്ഡ് രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെടുന്നതിനുള്ള സേവനം കൂടുതൽ പരിഷ്കരിച്ചു. ഇലക്ട്രോണിക് നോട്രി സേവന പോർട്ടൽ വഴി ഈ സേവനം ഇപ്പോൾ പൂർണ്ണമായും ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് നേരിട്ട് ഹാജരാകാതെ തന്നെ അപേക്ഷകൾ സമർപ്പിക്കാനും സർട്ടിഫൈഡ് പകർപ്പുകൾ ഇലക്ട്രോണിക് രീതിയിൽ സ്വീകരിക്കാനും സാധിക്കും.

പുതുക്കിയ സേവനപ്രകാരം ആവശ്യമായ രേഖകളുടെ എണ്ണം ഒന്നായി കുറച്ചിട്ടുണ്ട്. അപേക്ഷാ ഫോമുകൾ ഇലക്ട്രോണിക് രൂപത്തിലാക്കി, ഔദ്യോഗിക ചാനലുകളിലെ സേവന വിവരങ്ങൾ ഏകീകരിച്ചു. ഉപയോക്തൃ സൗഹൃദ ഇന്റർഫേസ് ഉറപ്പാക്കുകയും നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് നേരിട്ടുള്ള വരവ് ഒഴിവാക്കി എളുപ്പത്തിൽ സേവനം നേടാനും അതുവഴി നോട്രി സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ജസ്റ്റിസ് മന്ത്രാലയത്തിലെ നോട്രി ആന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ നൗഫ് അലി ഖൽഫാൻ വ്യക്തമാക്കി.

സർക്കാരിന്റെ ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും, സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും നിക്ഷേപകരിൽ നിന്നും തവാസുൽ സംവിധാനം വഴിയും, സീക്രട്ട് ഷോഷർ റിപ്പോർട്ടുകൾ വഴിയുമൊക്കെ ലഭിച്ച നിർദ്ദേശങ്ങളുടെയും ഫീഡ്‌ബാക്കുകളുടെയും അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരങ്ങൾ.

നിലവിൽ വിവിധ സർക്കാർ മേഖലകളിലായി 1,300-ലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെടുകയും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 800-ഓളം സേവനങ്ങൾ പുതിയ ഘട്ടങ്ങളിലായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലും സുഗമവുമാക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBahrain NewsElectronic Service
News Summary - Notarized document, certified copies, electronic service,
Next Story