ശ്രദ്ധേയമായി ഇസ്ലാമിക കലാ പ്രദർശനം
text_fieldsബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ച ഇസ്ലാമിക കലാ പ്രദർശനം കാണുന്ന വിശിഷ്ടാതിഥികൾ
മനാമ: അന്താരാഷ്ട്ര ഇസ്ലാമിക കലാ ദിനാചരണത്തോടനുബന്ധിച്ച് ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ പ്രദർശനം ആരംഭിച്ചു. ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഇസ്ലാമിക കലയുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കൾ കാണാൻ അവസരമുണ്ട്.
700 വർഷം പഴക്കമുള്ള ചുണ്ണാമ്പുകല്ലിൽ തീർത്ത കലാരൂപം കാഴ്ചക്കാരെ ആകർഷിക്കുന്നതാണ്. പുരാതന ഖമീസ് മോസ്ക്കിെൻറ ഭാഗമായിരുന്ന ഇൗ കലാവസ്തു ഏറെക്കാലം ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും സാംസ്കാരിക മേഖലയിൽനിന്ന് ക്ഷണിക്കപ്പെട്ടവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ടൈലോസ്, ഇസ്ലാമിയ്യാത്, കൈയെഴുത്ത് ഹാളുകളിൽ നടക്കുന്ന പ്രദർശനം ഫെബ്രുവരി 16 വരെ നീണ്ടുനിൽക്കും.
നാഷനൽ മ്യൂസിയത്തിലെ ഇസ്ലാമിക്, കൈയെഴുത്തുപ്രതി ഹാളുകൾ നവീകരിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ഡയറക്ടർ ശൈഖ ഹല ബിൻത് മുഹമ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

