നോർതേൺ മുനിസിപ്പാലിറ്റി ശുചിത്വ കാമ്പയിൻ തുടങ്ങി
text_fieldsനോർതേൺ മുനിസിപ്പാലിറ്റി ആരംഭിച്ച ശുചിത്വ കാമ്പയിനിൽനിന്ന്
മനാമ: ജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിന് നോർതേൺ മുനിസിപ്പാലിറ്റി ഒമ്പത് ഭാഷകളിൽ ബോധവത്കരണ കാമ്പയിൻ തുടങ്ങി. ഹിന്ദി, ഇംഗ്ലീഷ്, ഫിലിപ്പിനോ, ഉർദു, ബംഗാളി തുടങ്ങിയ ഭാഷകളിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനെക്കുറിച്ച് പ്രവാസി സമൂഹങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയാണ് കാമ്പയിനിെൻറ ലക്ഷ്യം.
തെരുവുകളിലും റോഡുകളിലും ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം നടത്തും. ശുചിത്വലക്ഷ്യം കൈവരിക്കുന്നതിന് വിവിധ പ്രവാസി സമൂഹങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് നോർതേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ലാമിയ അൽ ഫദാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

