ഹമദ് ടൗണിലെ പാർക്കിങ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യം
text_fieldsമനാമ: ഹമദ് ടൗണിലെ പാർക്കിങ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി നോർത്തേൺ കൗൺസിൽ അംഗം അബ്ദുള്ള അൽ ഖുസൈബി. ഉപേക്ഷിക്കപ്പെട്ട പൊതു പാർക്കുകളും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഇതിനായി ഉപയോഗിക്കണമെന്നും അൽ ഖുസൈബി നിർദേശിച്ചു.
ചില സാഹചര്യങ്ങളിൽ തർക്കം പൊലീസെത്തി പരിഹരിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ടെന്നും അത് കൊണ്ട് പാർക്കിങ് ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയം എന്നിവരുടെ ഉടമസ്ഥതയിലുള്ള പൊതുഭൂമികൾ ഇതിനായി പുനർനിർമിക്കണം.
നോർത്തേൺ പ്രദേശത്ത് ഏകദേശം 25 സ്ഥലങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായിട്ടുണ്ട്. ഇതെല്ലാം പാർക്കിങ് സ്ഥലങ്ങളായി മാറ്റാൻ കഴിയുമെന്നും കൂടാതെ, ബ്ലോക്ക് 1205, 1207, 1208 എന്നിവിടങ്ങളിലുൾപ്പെടെ നിരവധി റെസിഡൻഷ്യൽ ഏരിയകളിൽ അടിയന്തിരമായി പാർക്കിങ് സൗകര്യം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദേശം വടക്കൻ മുനിസിപ്പൽ കൗൺസിൽ ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

