വടകര സഹൃദയവേദി രക്തദാന ക്യാമ്പ്
text_fieldsവടകര സഹൃദയവേദി രക്തദാന ക്യാമ്പ്
മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ കിംഗ് ഹമദ് ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെയായിരുന്നു ക്യാമ്പ് നടന്നത്. സംഘടനയുടെ രക്ഷാധികാരികൾ, എക്സിക്യൂട്ടിവ് ഭാരവാഹികൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, വനിതാവേദി ഭാരവാഹികൾ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
എം.സി. പവിത്രൻ (സെക്രട്ടറി), രഞ്ജിത് വി.പി. (ട്രഷറർ), എം.എം. ബാബു (ആക്ടിങ് പ്രസിഡന്റ്), വിജയൻ കാവിൽ (കൺവീനർ) എന്നിവർ ഹോസ്പിറ്റൽ അധികൃതർക്ക് ഭാവുകങ്ങൾ നേർന്നു. ഹോസ്പിറ്റൽ അധികൃതർ സംഘടനയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

