നോർക്ക ഹെൽപ് ഡസ്ക്കിന് അൽ നമൽ ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകൾ നൽകി
text_fieldsമനാമ: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നോർക്ക ഹെൽപ് ഡസ്കിന് പ്രമുഖ വ്യ വസായ ഗ്രൂപ്പായ അൽ നമൽ ഗ്രൂപ്പ് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകൾ സംഭാവന ചെയ്തു. നോർക്ക ഹെൽപ്പ് ഡെസ്ക്കിനു വേണ്ടി പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ശരത്ത് നായർ, ഫുഡ് കമ്മിറ്റി അംഗങ്ങളായ ബഷീർ അമ്പലായി, നൗഷാദ് പുന്നൂർ, സൈനൽ, അൻവർ കണ്ണൂർ എന്നിവർ അൽ നമൽ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് മൻസൂറിൽ നിന്നും (കെ.എച്ച്.കെ ഹീറോസ് ഫൗണ്ടേഷൻ) ഏറ്റുവാങ്ങി.
അൽ നമൽ ഗ്രൂപ്പ് ചെയർമാനും ലോക കേരള സഭ അംഗവുമായ വർഗീസ് കുര്യൻ കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യ മേഖലയിലും ദുരിതാശ്വാസ രംഗങ്ങളിലും ചെയ്യുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ്, പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി കമ്മിഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം സി.വി.നാരയണൻ എന്നിവർ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിരോധത്തിന് നിരവധി കെട്ടിടങ്ങൾ വർഗീസ് കുര്യൻ ബഹ്റൈൻ സർക്കാറിന് വിട്ടു നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
