നോർക്ക കോവിഡ് ഹെൽപ് ഡെസ്ക്കിൽ അന്വേഷണത്തിരക്ക്
text_fieldsമനാമ: നോർക്ക കോവിഡ് ഹെൽപ് ഡെസ്ക്കിലേക്കെത്തുന്ന കാളുകളുടെ എണ്ണം കൂടുന്നു. ഭക്ഷ ണം, മരുന്ന്, വിസ പുതുക്കൽ, നാട്ടിലേക്ക് പോകൽ തുടങ്ങിയ ആവശ്യങ്ങളാണ് വിളിക്കുന്നവർക്ക് ഉന്നയിക്കാനുള്ളത്. എല്ലാവരുടെയും ആവശ്യങ്ങൾ സാധിക്കുന്ന രീതിയിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഹെൽപ് ഡെസ്ക് അംഗങ്ങൾ. ഭക്ഷണം ആവശ്യപ്പെട്ട് വിളിക്കുന്നവരെ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുമായി ബന്ധപ്പെടുത്തുകയാണ് ചെയ്യുക. അവരാണ് അർഹരായ ആളുകൾക്ക് ഭക്ഷണ കിറ്റുകൾ നൽകുന്നത്. ഇതിെൻറ ഏകോപനമാണ് നോർക്ക ഹെൽപ് ഡെസ്ക് നിർവഹിക്കുന്നതെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
ഭക്ഷണക്കിറ്റിന് ആവശ്യക്കാർ ഏറെയുള്ളതിനാൽ അർഹരായവർ മാത്രം ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ അനർഹരായവർ കിറ്റുകൾ വാങ്ങിയതായി ചില സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
