കെ.എം.സി.സി ആസ്ഥാനത്ത് നോർക്ക സബ് സെന്റർ സ്ഥാപിക്കണം
text_fieldsകെ.എം.സി.സി ആസ്ഥാനത്ത് നോർക്ക സബ് സെന്റർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക റൂട്ട് വൈസ് ചെയർമാൻ പി. രാമകൃഷ്ണന് നിവേദനം കൈമാറുന്നു
മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ.എം.സി.സി ആസ്ഥാനത്ത് നോർക്കയുടെ സബ് സെന്റർ അനുവദിക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ നിവേദനത്തിലൂടെ നോർക്ക റൂട്ട് വൈസ് ചെയർമാൻ പി. രാമകൃഷ്ണനോട് ആവശ്യപ്പെട്ടു.
കെ.എം.സി.സി ആസ്ഥാനത്തു എത്തിച്ചേർന്ന പി. ശ്രീരാമകൃഷ്ണനെയും നോർക്ക റൂട്സ് സി.ഇ.ഒ അജിത് കോളശ്ശേരിയെയും കെ.എം.സി.സി സ്റ്റേറ്റ് നേതാക്കൾ സ്വീകരിച്ചു. തൊഴിലാളികളടക്കമുള്ള പ്രവാസികൾക്ക് പെട്ടെന്ന് എത്തിപ്പെടാനുള്ള സ്ഥലത്താണ് കെ.എം.സി.സി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.
ബസ് ടെർമിനൽ അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള കെ.എം.സി.സി ആസ്ഥാനം എന്തുകൊണ്ടും അനുയോജ്യമായ സ്ഥലമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇവിടെ നോർക്കയുടെ സബ് സെന്റർ സ്ഥാപിതമായാൽ പ്രവാസികൾക്ക് അത് വളരെ പ്രയോജന പ്രദമായിരിക്കുമെന്ന് നിവേദനം സമർപ്പിച്ച കെ.എം.സി.സി ഭാരവാഹികൾ പറഞ്ഞു. നോർക്കയുമായും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട ഇരുപതോളം കാര്യങ്ങൾ കെ.എം.സി.സി ശ്രദ്ധയിൽപ്പെടുത്തി. കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയുടെ നേതൃത്വത്തിൽ കെ.എം.സി.സി ഭാരവാഹികളായ ഗഫൂർ കൈപ്പമംഗലം, എ.പി ഫൈസൽ, അസ്ലം വടകര, റഫീഖ് തോട്ടക്കര, സലീം തളങ്കര, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, അഷ്റഫ് കക്കണ്ടി എന്നിവരാണ്
നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

