Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനോർക്ക കാർഗോനിരക്ക്...

നോർക്ക കാർഗോനിരക്ക് നൽകും

text_fields
bookmark_border
നോർക്ക കാർഗോനിരക്ക് നൽകും
cancel

മനാമ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം നൽകും. മൃതദേഹം അയക്കാൻ കാർഗോ നിരക്കായ 560 ദിനാർ അർഹരായവർക്ക്​ നൽകാനുള്ള പദ്ധതി സംസ്​ഥാന സർക്കാർ രൂപവത്​കരിച്ചിട്ടുണ്ട്. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്​.

നോർക്ക റൂട്ട്​സ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രവാസികൾക്കിടയിൽ ഇതിന്​ വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇത്​ സംബന്ധിച്ച്​ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇത്​ പ്രാബല്യത്തിലായി മാസങ്ങൾ പിന്നിട്ടെങ്കിലും ഈ പദ്ധതി പ്രകാരം അപൂറവമായി മാത്രമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്​. അർഹരായവർ ഇല്ലാഞ്ഞിട്ടല്ല, അർഹരായവരിലേക്ക്​ ഈ വിവരം എത്താത്തതാണ്​ പ്രശ്നം.

എയർപോർട്ടിൽ നിന്ന്​ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ്​ സഹായവും നോർക്ക നൽകുന്നുണ്ട്​. മൃതദേഹം നാട്ടിലേക്ക്​ അയക്കുന്ന സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം ലഭ്യമാക്കാൻ കഴിഞ്ഞാൽ, ആ പ്രവാസി കുടുംബത്തിന്​ നൽകുന്ന വലിയൊരു സഹായമായിരിക്കും ഇത്​.

നോർക്ക സഹായം ലഭിക്കാൻ എന്ത്​ ചെയ്യണം

വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലെത്തിക്കുന്നതിനും ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന നിർധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും​ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയാണ്​ എമർജൻസി റിപാട്രിയേഷൻ ഫണ്ട്. ഇതിന്‍റെ ഉപപദ്ധതിയാണ്​ നോർക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ട്.

അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിന്​ ചെലവ്​, ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ വിമാനത്താവളങ്ങളിൽ നിന്നും ആശൂപത്രിയിൽ എത്തിക്കാനുളള ചെലവ് തുടങ്ങിയവ ഇൗ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നുണ്ട്​. മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയർലൈനുകൾക്ക്​ തുക നേരിട്ട്​ നൽകുകയാണെങ്കിൽ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിക്കണം.

*നോർക്ക റൂട്ട്​സുമായി ബന്ധപ്പെട്ടാൽ​ പ്രത്യേക അപേക്ഷ ഫോം ലഭിക്കും. ഇത്​ പൂരിപ്പിച്ച്​ നോർക്കയുടെ ceonorkaroots@gmail.com, pro.norka@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കണം

* എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകർപ്പുകൾ ചേർക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സൽ രേഖകൾ ഹാജരാക്കണം

* അതാത് സ്ഥലത്തെ അംഗീകൃത പ്രവാസിസംഘടന വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് നോർക്ക റൂട്ട്സ് അടിയന്തിര നടപടിയെടുക്കും

* വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിച്ച വകയിലെ ചെലവുകൾ അനന്തരാവകാശികൾക്ക് ലഭിക്കുന്നതിന്​ പാസ്പോർട്ട്, മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്മാർട്ടം റിപ്പോർട്ട്, എംബാംമിങ്ങ് സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോർണ്ണി, ലീഗൽ ഹെയർഷിപ്പ് അല്ലെങ്കിൽ ബന്ധുത്വ സർട്ടിഫിക്കറ്റ്, പ്രോസസിംഗ് ബില്ല് (മൃതദേഹം നാട്ടിലേക്കു കൊണ്ടു വന്ന അസ്സൽ കാർഗോ ബിൽ)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainNorka Root
News Summary - norka - bahrain
Next Story