നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം: കൂടുതൽ വിമാനത്താവളങ്ങളിലേക്ക്
text_fieldsമനാമ: നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം കൂടുതൽ വിമാനത്താവളങ്ങളിലേക്ക് വ്യാപി പ്പിച്ചതായി അധികൃതർ അറിയിച്ചു. അസുഖബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന വിദേശ മലയാ ളികൾ, വിദേശത്ത് മരിക്കുന്ന മലയാളികളുടെ ഭൗതികശരീരം എന്നിവ വിമാനത്താവളങ്ങളിൽ നിന്നും അവരുടെ വീട്ടിലേക്കോ അവർ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ സൗജന്യമായി എത്ത ിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവിസ്. നോർക്ക റൂട്ട്സും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ചാണ് എമർജൻസി ആംബുലൻസ് സേവനം നടപ്പാക്കുന്നത്.
നോർക്ക എമർജൻസി ആംബുലൻസ് സർവിസ് ഇപ്പോൾ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലാണ് ഉള്ളത്. ഈ സേവനം ആരംഭിച്ചതു മുതൽ ഇതുവരെ 294 സേവനമാണ് ലഭ്യമാക്കിയത്. പ്രസ്തുത സേവനം ഇപ്പോൾ കേരളത്തോട് ചേർന്നുള്ള മംഗലാപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ കൂടി ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി കേരളത്തിെൻറ വടക്കേ അറ്റത്തുള്ള പ്രവാസികൾക്കുകൂടി പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.
നോർക്കയുടെ എമർജൻസി ആംബുലൻസ് സേവനം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.
ബഹ്റൈൻ, ഷികാഗോ, കൊളംബോ, ദമ്മാം, ദോഹ, ദുബൈ, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്കത്ത്, സ്വിറ്റ്സർലൻഡ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സുഡാൻ, ഇന്ത്യോനേഷ്യ, ന്യൂസിലൻഡ്, ടൊറോഡോ തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗികളായ പ്രവാസികൾ, ഭൗതികശരീരം പ്രസ്തുത സേവനത്തിലൂടെ നാട്ടിലെത്തിച്ചിട്ടുണ്ട്. ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽനിന്ന്) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കാൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോർട്ടിെൻറയും വിമാന ടിക്കറ്റിെൻറയും പകർപ്പ് അയക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
