ഓപൺ ഫോറത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും സി.ഇ.ഒയും പങ്കെടുക്കും
text_fieldsഅജിത് കൊളാശേരി, പി. രാമകൃഷ്ണൻ,
മനാമ: മേയ് 9, 10 ദിവസങ്ങളിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഓപൺ ഫോറത്തിൽ ബഹ്റൈൻ കേരള സമാജത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. രാമകൃഷ്ണൻ, സി.ഇ.ഒ അജിത് കൊളാശേരി എന്നിവർ പങ്കെടുക്കും.
നോർക്കയുമായി ബന്ധപ്പെട്ട വിവിധ പരാതികളും സംശയങ്ങളും ദൂരീകരിക്കുകയും സംസ്ഥാന സർക്കാർ പ്രവാസികൾക്കുവേണ്ടി ആരംഭിച്ച വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുമെന്ന് കേരള സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ ബഹ്റൈനിലെ മലയാളികൾക്ക് തങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മുന്നോട്ടുവെക്കാനും പരാതികൾ സമർപ്പിക്കാനുമുള്ള മികച്ച അവസരമാണ് നോർക്ക റൂട്ട്സിന്റെ പ്രതിനിധികളുടെ സന്ദർശനത്തിലൂടെ സാധ്യമാകുന്നതെന്നും ഈ അവസരം ഉപയോഗപ്പെടുത്താൻ ബഹ്റൈൻ മലയാളികൾ മുന്നോട്ടുവരണമെന്നും കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് ചുമതലയുള്ള വർഗീസ് ജോർജ് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫിസുമായോ 39291940, 36129714 ഈ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

