Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗജന്യ സേവനവുമായി...

സൗജന്യ സേവനവുമായി നോർക്ക ആംബുലൻസ് സർവിസ്

text_fields
bookmark_border
സൗജന്യ സേവനവുമായി നോർക്ക ആംബുലൻസ് സർവിസ്
cancel

മ​നാ​മ: ചി​കി​ത്സ​ക്കും മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി നോ​ർ​ക്ക റൂ​ട്ട്സ് പ്ര​വാ​സി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ​സ​മാ​ജം നോ​ർ​ക്ക ചാ​രി​റ്റി ഹെ​ൽ​പ്​ ഡെ​സ്​​ക്​ വ​ഴി നൂ​റി​ൽ​പ​രം ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടു​വെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു.

2018ൽ ​നോ​ർ​ക്ക ഇ​ത്ത​രം ഒ​രു പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പി​ക്കും മു​മ്പ് ത​ന്നെ ബ​ഹ്‌​റൈ​നി​ൽ​നി​ന്നും നോ​ർ​ക്ക സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ നൂ​റി​ൽ​പ​രം ആ​ളു​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ ഇൗ ​സം​വി​ധാ​ന​ത്തി​ന്​ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്​​ച റി​ഫ​യി​ലെ ഗാ​രേ​ജി​ൽ വി​ഷ​വാ​ത​കം ശ്വാ​സി​ച്ച്​ മ​ര​ണ​മ​ട​ഞ്ഞ ജി​ൽ​സു​വി​െൻറ​യും ര​ജീ​ബി​െൻറ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഒ​രു​ക്കു​ക വ​ഴി 102ാമ​ത്തെ സൗ​ജ​ന്യ സേ​വ​നം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി സ​മ​യ​ത്തും വ​ള​രെ കൃ​ത്യ​ത​യോ​ടെ സ​ർ​വി​സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ നോ​ർ​ക്ക​യോ​ടു​ള്ള ന​ന്ദി​യും സ​മാ​ജം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി രേ​ഖ​പ്പെ​ടു​ത്തി. കേ​ര​ള സ​ർ​ക്കാ​റി​െൻറ നോ​ർ​ക്ക റൂ​ട്ട്സ് ഔ​ദ്യോ​ഗി​ക ഹെ​ൽ​പ്​ ഡെ​സ്​​ക്​ കേ​ര​ള​ത്തി​ന് പു​റ​ത്ത് ബ​ഹ്‌​റൈ​ൻ കേ​ര​ള​സ​മാ​ജ​ത്തി​ൽ മാ​ത്ര​മാ​ണു​ള്ള​ത്.

കേ​ര​ള​ത്തി​ലെ എ​ല്ലാ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ​നി​ന്നും സ്വ​ന്തം വീ​ട്ടി​ലേ​ക്കോ ഹോ​സ്​​പി​റ്റ​ലി​ലേ​ക്കോ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ആം​ബു​ല​ൻ​സ് സൗ​ക​ര്യം ന​ൽ​കു​ന്നു എ​ന്ന​തി​നു​പു​റ​മെ മൃ​ത​ദേ​ഹം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ ഫ്രീ​സ​ർ ബോ​ക്​​സും ആ​വ​ശ്യാ​നു​സ​ര​ണം നോ​ർ​ക്ക സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ഇൗ ​സേ​വ​ന​ത്തി​നാ​യി സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദേ​വ​ദാ​സ് കു​ന്ന​ത്ത് (39449287), ‬ചാ​രി​റ്റി - നോ​ർ​ക്ക ജ​ന​റ​ൽ ക​ൺ​വീ​ന​ർ, കെ.​ടി സ​ലിം (33750999), ആം​ബു​ല​ൻ​സ്‌ സ​ർ​വി​സ് ചു​മ​ത​ല​യു​ള്ള സാ​നി പോ​ൾ (39855197) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ലോ​ക കേ​ര​ള​സ​ഭ അം​ഗം സി.​വി. നാ​രാ​യ​ണ​ൻ, മ​റ്റ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും ഇ​തു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ServiceAmbulancegulf newsbahrain newsNorca
Next Story