ദേശീയ ദിനം ആഘോഷിച്ച് നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ
text_fieldsനൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂൾ സംഘടിപ്പിച്ച ദേശീയദിനാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നൂർ അൽ ദിയാർ പ്രൈവറ്റ് സ്കൂളിൽ വർണാഭമായ പരിപാടികൾ നടന്നു. മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായിയെ പ്രതിനിധാനം ചെയ്ത് മുഹറഖ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജനറൽ ജാസിം മുഹമ്മദ് അൽ ഖാദം മുഖ്യാതിഥിയായി പങ്കെടുത്തു.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് ആൻഡ് ഫോളോ-അപ് ഡയറക്ടറേറ്റ് ഡയറക്ടർ ലുൽവ ഗസ്സാൻ അൽ-മുഹന്ന, ദിയാർ അൽ മുഹറഖ് സി.ഇ.ഒ എൻജിനീയർ അഹ്മദ് അൽഅമ്മാദി, സ്കൂൾ സ്ഥാപകനും ബോർഡ് ചെയർമാനുമായ അലി ഹസൻ, ഡയറക്ടർ സമീറ അലി ഹസൻ, ബോർഡ് അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ബഹ്റൈന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന പരമ്പരാഗത വസ്തുക്കളും കുട്ടികൾ നിർമിച്ച കലാസൃഷ്ടികളും പ്രദർശിപ്പിച്ച ഒരു ആർട്ട് എക്സിബിഷനോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചത്. തുടർന്ന്, നൂർ അൽ-ദിയാർ സ്കൂളിലെ സ്കൗട്ടുകളും ഗേൾ ഗൈഡുകളും അവിശ്വസനീയമായ ഏകോപനത്തോടെയും ഐക്യത്തോടെയും പ്രൗഢഗംഭീരമായ പരേഡും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

