വേണ്ട, അഴിമതിയുടെ തുടർച്ച
text_fieldsറിയാസ് പട്ട്ള (ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല ജനറൽ സെക്രട്ടറി), ഉസ്മാൻ ടിപ്ടോപ്
കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ച് അതിെൻറ മറവിലൂടെ കേരളം ഇന്നുവരെ കാണാത്ത അഴിമതി നടത്തിയ സർക്കാറാണ് കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ചത്. ഭരണസ്വാധീനം ഉപയോഗിച്ച് എതിരാളികളെ ഉന്മൂലനം ചെയ്യുകയും ഖജനാവിൽനിന്ന് കോടികൾ എടുത്ത് അതിെൻറ കേസ് നടത്തുകയും ചെയ്തു. കേരളത്തിന് ഇത്രമാത്രം സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ ഒരു സർക്കാറും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇവരാണ് തുടർഭരണമെന്ന മോഹവുമായി ജനങ്ങളുടെ മുന്നിലേക്കു ചെല്ലുന്നത്. കോവിഡിനെ പിടിച്ചുനിർത്തുന്നത് ഇൗ ഭരണമാണ് എന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇവർ. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ പ്രമുഖരായ ടാറ്റാ ഗ്രൂപ് കാസർകോട് ജില്ലക്ക് ആശ്വാസമായി കോവിഡ് ആശുപത്രി നിർമിച്ചുനൽകി മാസങ്ങൾ കഴിഞ്ഞിട്ടും അതിനുവേണ്ട ഒരു സൗകര്യവും ഒരുക്കാൻ ഇടതുപക്ഷ സർക്കാറിനായില്ല.
അവസാനം ജനങ്ങളിൽനിന്ന് പ്രതിഷേധമുയർന്നപ്പോൾ ഏതാനും ജീവനക്കാരെ മാത്രം നിയമിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ കാസർകോട് ജില്ലയിലേക്ക് പ്രഖ്യാപിച്ച മെഡിക്കൽ കോളജ് പണിതീർക്കാതെ പേരിനു കുറച്ച് ഉദ്യോഗസ്ഥരെ നിയമിച്ച്, ഏതാനും ബെഡും കട്ടിലും കൊണ്ടുവന്ന് കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ച് ജനങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്.
കോവിഡ് കാലത്ത് കർണാടക അതിർത്തി അടച്ചപ്പോൾ ഒരു സഹായവും സർക്കാർ ചെയ്തില്ല. ഉമ്മൻ ചാണ്ടി സർക്കാർ കാസർകോട് പാക്കേജിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികൾ ഇന്നും പൂർത്തിയാക്കാനായില്ല. സ്വന്തം പാർട്ടി സെക്രട്ടറിയുടെ മകെൻറ അഴിമതി ഒന്നൊന്നായി പുറത്തുവരുമ്പോൾ അതിനെ മറയ്ക്കാൻ യു.ഡി.എഫിനെതിരെ വർഗീയ പരാമർശം നടത്തി ജനങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണ് സി.പി.എം ചെയ്തത്. ഇതൊന്നും പ്രബുദ്ധരായ കേരളത്തിലെ ജനതയുടെ മുന്നിൽ നടക്കില്ല എന്നത് കാലം തെളിയിച്ചതാണ്. പ്രവാസികളെ കഷ്ടപ്പെടുത്തിയ ഒരു സർക്കാറാണ് ഇത് എന്നതിൽ ആർക്കും സംശയമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിൽ ഈ സർക്കാർ എന്താണ് പ്രവാസികൾക്കുവേണ്ടി ചെയ്തിട്ടുള്ളത്?
തുടർഭരണം വെറും ദിവാസ്വപ്നം മാത്രം
കേരളത്തിൽ ഒരു ഭരണത്തുടർച്ച എന്നത് സങ്കൽപിക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ട ഇടതു സർക്കാർ സംസ്ഥാനം നേരിടുന്ന ഒരു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടില്ല. ഇങ്ങനെയൊരു സർക്കാറിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ബോധപൂർവം പരിശ്രമിക്കുന്നതാണ് കാണാൻ കഴിയുന്നത്. കേവലം 350 രൂപയുടെ കിറ്റിെൻറ പേരും പറഞ്ഞാണ് കോടികൾ ചെലവഴിച്ച് സർക്കാർ പരസ്യങ്ങൾ നൽകുന്നത്. ഈ ധൂർത്തിനെതിരെയായിരിക്കും ഇത്തവണത്തെ ജനഹിതം. ധിക്കാരവും ദാർഷ്ട്യവും ഏകാധിപത്യ പ്രവണതയുമുള്ള മുഖ്യമന്ത്രി കേരളത്തിെൻറ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലേറ്റി കേരളത്തെ ഒരു ബംഗാളാക്കാൻ ജനങ്ങൾ അത്രയും വിഡ്ഢികളല്ല. ഒരു സർക്കാർ അധികാരത്തിൽനിന്നൊഴിഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അവരുടെ കാലത്ത് നടന്ന നല്ല പ്രവൃത്തികളോടൊപ്പംതന്നെ അധികാരത്തിെൻറ തണലിൽ നടന്ന അധാർമിക പ്രവൃത്തികളും അഴിമതികളും അക്രമങ്ങളും ചർച്ചയാക്കേണ്ടത് നിഷ്പക്ഷ മാധ്യമങ്ങളുടെ കടമയാണ്. 2016ലെ െതരഞ്ഞെടുപ്പിൽ വേണ്ടതിൽ കൂടുതൽ വലിയ ഉത്സാഹത്തോടുകൂടി ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഈ കാര്യം കൃത്യമായി ചെയ്തിരുന്നു എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. ഐക്യജനാധിപത്യമുന്നണി വളരെ മികച്ച ഭൂരിപക്ഷത്തോടെകൂടി അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

