Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാലറിയിൽ കാണികളെ വേർതിരിക്കുന്ന വേലികൾ വേണ്ട; നീക്കം ചെയ്യാനുള്ള ഉത്തരവുമായി ശൈഖ് നാസർ

text_fields
bookmark_border
ഗാലറിയിൽ കാണികളെ വേർതിരിക്കുന്ന വേലികൾ വേണ്ട; നീക്കം ചെയ്യാനുള്ള ഉത്തരവുമായി ശൈഖ് നാസർ
cancel

മനാമ: ബഹ്‌റൈനിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിലും കായിക വേദികളിലും കാണികളെ ഗാലറിയിൽ നിന്ന് വേർതിരിക്കുന്ന മെറ്റൽ വേലികൾ നീക്കം ചെയ്യാൻ ഉത്തരവ്. ഹ്യൂമാനിറ്റേറിയൻ വർക്സ് ആൻഡ് യൂത്ത് അഫയേഴ്സ് രാജപ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ

ഹിസ് മജസ്റ്റി ദ കിങ്സ് ഫുട്ബാൾ കപ്പ് ഫൈനലിൽ കാണികളുടെ ആവേശം നേരിട്ട് കണ്ടതിനെത്തുടർന്നാണ്, സ്റ്റേഡിയങ്ങളിലെ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ, കായിക സൗകര്യങ്ങളിൽ ഈ മാറ്റം ഉടനടി നടപ്പിലാക്കാൻ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഹിസ് മജസ്റ്റി ദ കിങ്സ് ഫുട്ബാൾ കപ്പ് ഫൈനൽ കാണാനെത്തിയ കാണികൾ

ബഹ്‌റൈനിലെ കായിക മത്സരങ്ങളുടെ വിജയത്തിന് ആരാധകർ നൽകുന്ന പിന്തുണ വലുതാണെന്നും സ്റ്റേഡിയങ്ങളിലെ ഇത്തരം വേലികൾ നീക്കുന്നത് കാണികൾക്ക് കൂടുതൽ കായികാനുഭവം നൽകുമെന്നും ശൈഖ് ഖാലിദ് ബിൻ ഹമദ് പറഞ്ഞു. കളിക്കാരും ആരാധകരും തമ്മിൽ കൂടുതൽ അടുത്തിടപെടുന്നതോടെ സ്റ്റേഡിയങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ജനറൽ സ്പോർട്സ് അതോറിറ്റി നിർദ്ദേശം ഉടൻ നടപ്പിലാക്കി തുടങ്ങുമെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No need for fences separating spectators in the gallery; Sheikh Nasser issues order for their removal
Next Story