Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​ത്തി​രി​പ്പി​ന്...

കാ​ത്തി​രി​പ്പി​ന് വി​രാ​മം; ‘ക്രാ​ക് ദ ​കോ​ഡ്’ ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ

text_fields
bookmark_border
crack the code
cancel

മ​നാ​മ: പ​രീ​ക്ഷ​യെ ടെ​ൻ​ഷ​നി​ല്ലാ​തെ നേ​രി​ടാ​നും മി​ക​ച്ച റി​സ​ൽ​ട്ട് ക​ര​സ്ഥ​മാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​നാ​യി ശനിയാഴ്ച കേ​ര​ളീ​യ സ​മാ​ജം ഹാ​ളി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം ‘ക്രാ​ക് ദ ​കോ​ഡ്’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​സി​ദ്ധ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ ആ​ര​തി സി. ​രാ​ജ​ര​ത്നം, ഐ.​ടി വി​ദ​ഗ്ധ​നും ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ആ​ർ​ക്കി​ടെ​ക്ടു​മാ​യ മ​ഹ്റൂ​ഫ് സി.​എം, മെ​ന്റ​ലി​സ്റ്റ് അ​ന​ന്തു എ​ന്നി​വ​രാ​ണ് ‘ക്രാ​ക് ദ ​കോ​ഡ്’ പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​ത്.

ആ​ര​തി സി. ​രാ​ജ​ര​ത്നം മ​ഹ്റൂ​ഫ് സി.​എം അ​ന​ന്തു

അ​ധ്യാ​പി​ക​യും നി​ര​വ​ധി ബെ​സ്റ്റ് സെ​ല്ല​ർ ബു​ക്കു​ക​ളു​ടെ ര​ച​യി​താ​വു​മാ​യ ആ​ര​തി സി. ​രാ​ജ​ര​ത്നം ‘റെ​സ്റ്റ് റി​ലാ​ക്സ്, റീ​സെ​റ്റ്’ സെ​ഷ​ൻ കൈ​കാ​ര്യം​ചെ​യ്യും. ഐ.​ടി വി​ദ​ഗ്ധ​നും ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ആ​ർ​ക്കി​ടെ​ക്ടും പ്ര​ശ​സ്ത എ​ത്തി​ക്ക​ൽ ഹാ​ക്ക​റു​മാ​യ മ​ഹ്റൂ​ഫ് സി.​എം ‘സ്റ്റ​ഡി വൈ​ൽ യു ​സ്ലീ​പ്പ്’ വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും.

പ്ര​സി​ദ്ധ മെ​ന്റ​ലി​സ്റ്റും മ​ജീ​ഷ്യ​നു​മാ​യ അ​ന​ന്തു ‘ഡി​വൈ​ൻ ഇ​ൻ ദ ​മൈ​ൻ​ഡ്സ് ടു ​എ​ക്സ്​​​േ​പ്ലാ​ർ’ ഷോ ​ന​ട​ത്തും. വൈ​കീ​ട്ട് നാ​ലി​ന് തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ക്ഷി​താ​ക്ക​ൾ​ക്കും പ​​ങ്കെ​ടു​ക്കാം. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്തി​ക്കും. അ​ൈ​പ്ല​ഡ് സ​യ​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി, യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ബ​ഹ്റൈ​ൻ, ഗ​ൾ​ഫ് യൂ​നി​വേ​ഴ്സി​റ്റി, അ​ഹ്‍ലി​യ യൂ​നി​വേ​ഴ്സി​റ്റി ബ​ഹ്റൈ​ൻ, കി​ങ്ഡം യൂ​നി​വേ​ഴ്സി​റ്റി, ബ്രി​ട്ടീ​ഷ് യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്റ്റാ​ളു​ക​ൾ ആ​ക​ർ​ഷ​ണീ​യ​മാ​യി​രി​ക്കും.


ഈ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കോ​ഴ്സു​ക​ളെ​പ്പ​റ്റി​യും പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചും അ​റി​യാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തോ ഓ​ൺ​ലൈ​ൻ ലി​ങ്ക് വ​ഴി​യോ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക്: www.madhyamam.com/crackthecode വാ​ട്സ്ആ​പ്: 973 34619565

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamBahrain NewsCrack the Code
News Summary - No more waiting-Crack the Code in Kerala samajam on saturday at 4 pm
Next Story