Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ ഗ്രീൻ ഷീൽഡുള്ളവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഹോം ക്വാറന്റീൻ വേണ്ട

text_fields
bookmark_border
ബഹ്‌റൈനിൽ ഗ്രീൻ ഷീൽഡുള്ളവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഹോം  ക്വാറന്റീൻ വേണ്ട
cancel

മനാമ: ഗ്രീൻ ഷീൽഡുള്ളവർ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ഹോം ക്വാറന്റീൻ വേണ്ടെന്നു ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. അതേസമയം, സമ്പർക്കത്തിൽ വന്നാൽ ആദ്യ ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്ററ് നടത്തണം. പുതിയ വ്യവസ്ഥകൾ ഒക്ടോബർ 15ന് പ്രാബല്യത്തിൽ വരും.

ഗ്രീൻ ഷീൽഡ് ഇല്ലാത്തവർ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. ഇതുവരെ 10 ദിവസമായിരുന്നു ക്വാറന്റീൻ. ഇവരും ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ ടെസ്റ്റ്‌ നടത്തണം. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ടെസ്റ്റ്‌ നടത്തണം. ഒക്ടോബർ 15ന് മുമ്പ് സമ്പർക്കം സ്ഥിരീകരിച്ചവർക്ക് പുതിയ വ്യവസ്ഥ ബാധകമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No home quarantine for people with green shields in Bahrain
Next Story