ഡെലിവറി ബൈക്കുകൾക്ക് നിരോധനമില്ല പരിഹാരം, പ്രത്യേക പാതയെന്ന് മന്ത്രാലയം
text_fieldsമനാമ: ബഹ്റൈനിൽ ഡെലിവറി ബൈക്കുകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. പ്രധാന റോഡുകളിൽ നിന്ന് ബൈക്കുകളെ നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം നീക്കം ഇടവഴികളിലും ചെറിയ റോഡുകളിലും തിരക്കും അപകടങ്ങളും വർധിപ്പിക്കാൻ കാരണമാകും. ലഭ്യമായ കണക്കുകൾ പ്രകാരം 3,387 ട്രാഫിക് അപകടങ്ങളാണ് ഡെലിവറി ബൈക്കുകൾ ഉൾപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഏഴ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
മലേഷ്യ, തായ്വാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പിന്തുടരുന്നതുപോലെ ബൈക്കുകൾക്കായി പ്രത്യേക ലെയിനുകൾ അനുവദിക്കുന്നതാണ് ഏറ്റവും നല്ല പരിഹാരം.
ലണ്ടനിലെ ബസ് ലെയിനുകളിൽ ബൈക്കുകൾ അനുവദിക്കുന്നതും ഒരു മാതൃകയാണ്. പ്രധാന റോഡുകളുടെ വലതുവശത്തെ വരിയിലൂടെ മാത്രം ബൈക്കുകൾക്ക് യാത്ര അനുവദിക്കുകയും സ്പീഡ് ട്രാക്കിംഗ് സംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്യുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഡ്രൈവർമാർക്ക് മേലുള്ള അനാവശ്യ സമ്മർദ കുറയ്ക്കാൻ ഡെലിവറി ആപ്പുകൾ തയാറാകണമെന്നും നിർദേശങ്ങൾ ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

