എൻ.കെ. പ്രേമചന്ദ്രനും സി.ആർ. മഹേഷും സമസ്ത കേന്ദ്ര ആസ്ഥാനം സന്ദർശിച്ചു
text_fieldsഎൻ.കെ. പ്രേമചന്ദ്രൻ എം.പിയും സി.ആർ. മഹേഷ് എം.എൽ.എയും സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനം സന്ദർശിച്ചപ്പോൾ
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും സി.ആർ. മഹേഷ് എം.എൽ.എയും സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനം സന്ദർശിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ തങ്ങളുടെയും ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദിന്റെയും നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
കെ.എം.സി.സി ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റ് ശഹീർ കാട്ടാമ്പള്ളി, സമസ്ത സഹയാത്രികനും ജീവകാരുണ്യ പ്രവർത്തകനുമായ റഹീം വാവാകുഞ്ഞ്, സാമൂഹ്യ പ്രവർത്തകൻ നിസാർ കൊല്ലം തുടങ്ങിയവരും സന്നിഹിതരായിരുന്നു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി, മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മദ്റസ അധ്യാപകരായ കാസിം മൗലവി, അബ്ദുറഹ്മാൻ മൗലവി.
സൈദ് മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സമസ്ത ഗലാലി ഏരിയ കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ കടലായി, ഇർശാദ്, സമസ്ത മനാമ ഏരിയ കമ്മിറ്റി ഭാരവാഹികളായ ശൈഖ് റസാഖ്, അബ്ദുൾ റൗഫ്, റഫീഖ് എളയിടം, മുഹമ്മദ് സ്വാലിഹ്, എസ്.കെ.എസ്.എസ്.എഫ് മീഡിയ കൺവീനർ മുഹമ്മദ് ജസീർ തുടങ്ങിയവരും സമസ്ത പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

