ഹിശാമി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമനാമ: ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്റായിരുന്ന നിസാമുദ്ദീൻ ഹിശാമിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സൽമാബാദ് സുന്നി സെന്ററിൽ അനുസ്മരണ സംഗമവും പ്രാർഥനാ മജ്ലിസും സംഘടിപ്പിച്ചു.
ഐ.സി.എഫ് നാഷനൽ ദഅവ പ്രസിഡന്റ് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ, മുനീർ സഖാഫി ചേകനൂർ, ഹാഷിം മുസ്ലിയാർ, ഷഫീഖ് മുസ്ലിയാർ വെള്ളൂർ എന്നിവർ നേതൃത്വം നൽകി.
അനുസ്മരണത്തോടനുബന്ധിച്ച് ബുസൈത്തീനിലെ ഖബറിടത്തിൽ നടന്ന സിയാറത്തിന് ഐ.സി.എഫ് ബഹ്റൈൻ നാഷനൽ പ്രസിഡന്റ് കെ.സി സൈനുദ്ദീൻ സഖാഫി നേതൃത്വം നൽകി. അബ്ദുൽ സലാം മുസ്ലിയാർ, അബ്ദുസ്സമദ് കാക്കടവ്, ജമാൽ വിട്ടൽ, സഫ്വാൻ സഖാഫി, മുഹമ്മദ് സഖാഫി, ശിഹാബ് പരപ്പ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

