വേറിട്ട അനുഭവമായി നിയാർക് സ്പർശം 2025
text_fieldsനിയാർക് സ്പർശം 2025 പരിപാടിയിൽ നിന്ന്
മനാമ: ‘നിയാർക്’ (നെസ്റ്റ് ഇന്റർനാഷനൽ അക്കാഡമി ആൻഡ് റിസർച് സെന്റർ) ബഹ്റൈൻ ചാപ്റ്റർ അൽ അഹ്ലി ക്ലബിൽ സംഘടിപ്പിച്ച ‘സ്പർശം 2025’ പരിപാടി പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിച്ച മെന്റലിസം ഷോ ട്രിക്ക്സ് മാനിയ 2.0 യിലൂടെ വേറിട്ട അനുഭവമായി.
അൽഉബാഫ് അറബ് ഇന്റർനാഷനൽ ബാങ്ക് സി.ഇ.ഒ ഹസൻ ഖലീഫ അബുൽഹസൻ വിശിഷ്ടാതിഥിയായെത്തിയ ചടങ്ങ് ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയാർക്കിന്റെ പ്രവർത്തനങ്ങൾ ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി യൂനിസ് ടി.കെ എന്നിവർ വിശദീകരിച്ചു.
ഗ്ലോബൽ കമ്മിറ്റി അംഗം ഉസൈർ പരപ്പിൽ പങ്കെടുത്തു. സംഘാടകസമിതി രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത്, നിയാർക്ക് ബഹ്റൈൻ ചെയർമാൻ ഫറൂഖ് കെ.കെ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാൻ കെ.ടി. സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനറൽ കൺവീനർ ഹനീഫ് കടലൂർ സ്വാഗതവും നിയാർക്ക് ബഹ്റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് നന്ദിയും രേഖപ്പെടുത്തി. വിനോദ് നാരായണൻ യോഗ നടപടികൾ നിയന്ത്രിച്ചു. ഭാരവാഹികളായ അസീൽ അബ്ദുൽറഹ്മാൻ, നൗഷാദ് ടി.പി, അനസ് ഹബീബ്, ജൈസൽ അഹ്മദ്, ഹംസ കെ. ഹമദ്, സുജിത്ത് പിള്ള, ഇല്യാസ് കൈനോത്ത്, സുരേഷ് പുത്തൻപുരയിൽ, ജമീല അബ്ദുൽ റഹ്മാൻ, സാജിദ കരീം, ആബിദ ഹനീഫ്, അഭി ഫിറോസ്, സംഘാടക സമിതിയുടെയും വനിതാ വിഭാഗത്തിന്റെയും പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

