'നിറം 2025' ഇന്ന് ക്രൗൺ പ്ലാസയിൽ അരങ്ങേറും
text_fields'നിറം 2025' പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.ജി. ശ്രീകുമാറിനെ സംഘാടകർ എയർപോർട്ടിൽ സ്വീകരിക്കുന്നു- ചിത്രം സത്യൻ പേരാമ്പ്ര
മനാമ: മലയാള സിനിമരംഗത്തെ താരങ്ങൾ ഒരുമിക്കുന്ന സാംസ്കാരികോത്സവമായ 'നിറം 2025' തിങ്കളാഴ്ച ക്രൗൺ പ്ലാസയിൽ അരങ്ങേറും. മലയാള സിനിമതാരം കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി എന്നിവരുടെ സാന്നിധ്യത്തിന് പുറമേ, സംഗീത പ്രേമികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കാൻ എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനവിരുന്നും നടക്കും.
ഗായകരായ റഹ്മാൻ, ശിഖ എന്നിവരും പങ്കെടുക്കും. ഹാപ്പി ഹാൻഡ്സ് ബാനറിൽ മുരളീധരൻ പള്ളിയത്താണ് പരിപാടി സംവിധാനം ചെയ്യുന്നത്. പ്രമുഖ സെലിബ്രിറ്റി അവതാരകയായ ജുവൽ മേരി പരിപാടി ആകർഷകവും ഊർജ സ്വലവുമായ രീതിയിൽ നയിക്കും. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ബഹ്റൈൻ പാർലമെന്റ് അംഗമായ മുഹമ്മദ് ഹുസൈൻ അൽ ജനാഹി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. പരിപാടിക്കായി താരങ്ങൾ കഴിഞ്ഞ ദിവസം തന്നെ ബഹ്റൈനിലെത്തിത്തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

