നിറം - 2025 സംഗീത മഹോത്സവം പോസ്റ്റർ പ്രകാശനം
text_fieldsനിറം - 2025 സംഗീത മഹോത്സവം പോസ്റ്റർ പ്രകാശനത്തിൽനിന്ന്
മനാമ: ‘നിറം 2025’ സംഗീത മഹോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം സൽമാനിയയിലെ കെ സിറ്റി ഹാളിൽ നടന്നു. പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ പിള്ള പോസ്റ്റർ അനാച്ഛാദനം ചെയ്തു. പ്രോഗ്രാം പ്രൊഡ്യൂസർ ബൈജു കെ.എസ്, പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
2025 ഡിസംബർ 15ന് വൈകുന്നേരം 7.00 മണിക്കുശേഷം ബഹ്റൈൻ ക്രൗൺ പ്ലാസ ഹോട്ടലിലാണ് ‘നിറം 2025’ സംഗീതവിരുന്ന് നടക്കുക. ജി.സി.സിയിലെ വിവിധ ഭാഗങ്ങളിൽനിന്നായി 1600ൽ അധികം പ്രേക്ഷകരും വിശിഷ്ടാതിഥികളും കലാസ്വാദകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നടൻ കുഞ്ചാക്കോ ബോബൻ, കോമഡി താരം രമേഷ് പിഷാരടി, പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന സംഗീത വിരുന്ന് എന്നിവയാണ് മുഖ്യ ആകർഷണം. ഹാപ്പി ഹാൻഡ്സ് പബ്ലിസിറ്റി ആൻഡ് അഡ്വർടൈസിങ്ങിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ‘നിറം 2025’ ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരു സമർപ്പണമായിരിക്കും.
പ്രോഗ്രാം പ്രൊഡ്യൂസർ ബൈജു കെ.എസ്, പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത്, ട്രഷറർ രവി ആർ. പിള്ള, കമ്മിറ്റി അംഗങ്ങളായ മോനി ഒടിക്കണ്ടത്തിൽ, ജേക്കബ് തെക്കുതോട്, ബിജു ജോർജ്, ബ്ലെസൺ തേന്മല, സത്യൻ പേരമ്പ്ര, തോമസ് ഫിലിപ്പ്, ജയേഷ് തണ്ണിക്കൽ, മനോജ് പീലിക്കോട്, ദീപു എം.കെ, വിനയചന്ദ്രൻ ആർ. നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

