നിറക്കൂട്ട് ചാരുംമൂട് പ്രവാസികൂട്ടായ്മ രക്തദാന ക്യാമ്പ്
text_fieldsനിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച
രക്തദാന ക്യാമ്പ്
മനാമ: ആലപ്പുഴ ജില്ലയിലെ നൂറനാട്, താമരക്കുളം, പാലമേൽ, ചുനക്കര പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലുമുള്ള ബഹ്റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസികൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 80തോളം പേര് പങ്കെടുത്തു.
ഉപദേശക സമിതിയംഗങ്ങളായ അശോകൻ താമരക്കുളം, ഗിരീഷ് കുമാർ, കോഓഡിനേറ്റർമാരായ ജിനു, ബോണി മുളപ്പാംപള്ളിൽ, സെക്രട്ടറി ലിബിൻ സാമുവേൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സനിൽ, സാമുവൽ മാത്യു, വിനോദ് ജോൺ, നിധിൻ, ട്രഷറർ ദീപക് എന്നിവർ നേതൃത്വം നൽകി.

