നിപ വൈറസ്: ഇന്ത്യൻ വിമാനങ്ങൾക്ക് ബഹ്റൈൻ വിമാനത്താവളത്തിൽ പ്രത്യേക പാർക്കിങ്
text_fieldsമനാമ: നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് ബഹ്റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ റിമോട്ട് ഏരിയയിൽ പ്രത്യേക പാർക്കിങ് സ്ഥലം ഏർപ്പെടുത്തി. ഇവിടെ നിന്ന് ബസുകളിൽ യാത്രികരെ വിമാനത്താവളത്തിൽ എത്തിക്കും. യാത്രക്കാരെ നിരീക്ഷിക്കാൻ ഗേറ്റ് നമ്പർ 14,15 എന്നിവിടങ്ങളിൽ നിരീക്ഷണ കാമറകളും വെച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യാത്രികരിൽ പനിയോ മറ്റ് ശാരീരിക അസ്വസ്ഥകളോ പ്രകടിപ്പിക്കുന്നവർക്ക് വിശദമായ പരിശോധന നടത്താനുള്ള സജ്ജീകരണം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക പരിശീലനം ലഭിച്ച നഴ്സുമാർ ഇതിന് നേതൃത്വം നൽകും. നിപ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിനെ ഗൗരവമായാണ് ബഹ്റൈൻ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾ കാണുന്നത്. ദിനംപ്രതി ആയിരക്കണക്കിന് യാത്രികർ എത്തുന്നതിനാൽ കർശനമായ നീരീക്ഷണം ഏതാനും ദിവസം മുമ്പാണ് വിമാനത്താവളത്തിൽ ആരംഭിച്ചത്. നിപ വൈറസ് ബാധയെ തുടർന്ന് കേരളത്തിൽ നിന്നുള്ള പച്ചക്കറികൾക്ക് മേയ് 23മുതൽ ബഹ്റൈനിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് ബഹ്റൈൻ കൃഷി, മറൈൻ മന്ത്രാലയത്തിൽ നിന്നുള്ള പ്ലാൻറ് വെൽത് ഡയറ്ടേറ്റിലെ ആക്ടിങ് ചീഫ് ഒാഫ് പ്രൊട്ടക്ഷൻ അലി ഷബാൻ ബലാഹ് ഇന്ത്യൻ കാർഷിക മന്ത്രി രാജക്ക് കത്തയച്ചത്. ബഹ്റൈനികൾ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ബഹ്റൈനിലെ മുംബൈ കോൺസുലേറ്റ് അടുത്തിടെ ട്വിറ്ററിൽ കൂടി അറിയിച്ചിരുന്നു.
തിങ്കളാഴ്ച നടന്ന ബഹ്റൈൻ മന്ത്രിസഭയോഗത്തിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധം ഏര്‍പ്പെടുത്തിയ കാര്യം പ്രത്യേകം പരാമർശിക്കപ്പെടുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ മന്ത്രി വിശദീകരിച്ചു. നിപ വൈറസ് പ്രതിരോധിക്കുന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
