ഒമ്പത് വർഷത്തെ ദുരിതജീവിതം; ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി
text_fieldsമനാമ: പ്രായവും അസുഖങ്ങളും വിസയുടെ വിഷയങ്ങളും കാരണം നീണ്ട ഒമ്പത് വർഷക്കാലമായി നാട്ടിൽ പോകാനാവാതെ ദുരിതം അനുഭവിച്ച തിരുവനന്തപുരം പുല്ലാംപാറ സ്വദേശി ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി.
ഇദ്ദേഹത്തിെന്റ വിഷമം അറിഞ്ഞ ബി.ഡി.കെ കോഓഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ കേസ് ചുമതലയുള്ള കെ.ടി. സലീമിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ വിഷയം അവതരിപ്പിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നടത്തിയ ഇടപെടലാണ് നാട്ടിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കിയത്. ഹോപ് ബഹ്റൈൻ നൽകിയ ഗൾഫ് കിറ്റുമായി നാട്ടിലെത്തിയ ശശിധരൻ നായർ സഹായിച്ചവർക്കും എംബസി അധികൃതർക്കും ഐ.സി.ആർ.എഫിനും നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

