നിലമ്പൂർ എഫ്.സി ജഴ്സി പ്രകാശനം ചെയ്തു
text_fieldsനിലമ്പൂർ എഫ്.സിയുടെ ജഴ്സി പ്രകാശനം ചെയ്യുന്നു
മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മയുടെ ഫുട്ബാൾ ടീം ആയ നിലമ്പൂർ എഫ്.സിയുടെ ജഴ്സി പ്രകാശനം ചെയ്തു. സ്പോൺസറായ അവാൽ ഡയറീസ് കമ്പനിക്കുവേണ്ടി സെയിൽസ് മാനേജർ അഹ്മദ് ഇസ്മായിൽ, കോർപറേറ്റിവ് ഇൻ ചാർജ് സിൽവസ്റ്റർ നഥാൻ, കനോലി നിലമ്പൂർ കൂട്ടായ്മ പ്രസിഡന്റ് ഷബീർ മുക്കൻ, സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം എന്നിവർ ചേർന്ന് പ്രകാശന കർമം നിർവഹിച്ചു.
അവാൽ കമ്പനി അഡ്മിനിസ്ട്രേറ്റിവ് ഹാളിൽ നടന്ന ചടങ്ങിന് സെക്രട്ടറി രജീഷ് ആർ.പി, ട്രഷറർ ജംഷിദ് വളപ്പൻ, മീഡിയ ആൻഡ് ജോബ് സെൽ കൺവീനർ അൻവർ നിലമ്പൂർ, സ്ഥാപക സെക്രട്ടറി രാജേഷ് വി.കെ, ഫുട്ബാൾ ടീം കോഓഡിനേറ്റർ തസ്ലീം തെന്നാടൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

