നിള ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsനിള ബഹ്റൈൻ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായ റഷീദിന് ഉപഹാരം നൽകുന്നു
മനാമ: ചേലക്കര നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മയായ നിള ബഹ്റൈൻ സ്വാതന്ത്ര്യദിനാഘോഷവും ഈദ്, ഓണം ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. നബീസാലയിലുള്ള പൂൾ ഗാർഡനിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് മാഹിർ ചെറുതുരുത്തി അധ്യക്ഷത വഹിച്ചു. ബഷീർ ആലിക്കൽ ഉദ്ഘാടനം ചെയ്തു. അസമിലെ മണികർണിക ആർട്ട് ഗാലറി ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിച്ച റഷീദ് മുഖ്യാതിഥിയായി.
ബഹ്റൈൻ പ്രവാസത്തിൽ 30 വർഷം പൂർത്തിയാക്കിയ 22 വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. അനിൽ മാരാർ, വി.കെ. രാജൻ, ഷിബു ചെറുതുരുത്തി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതവും അബു വാഴാലിപ്പാടം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കല, കായിക മത്സരങ്ങൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

