Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ന്ദ​ർ​ശ​ക...

സ​ന്ദ​ർ​ശ​ക ഡോ​ക്ട​ർ​മാ​രു​ടെ ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി എ​ൻ.​എ​ച്ച്.​ആ​ർ.​എ

text_fields
bookmark_border
സ​ന്ദ​ർ​ശ​ക ഡോ​ക്ട​ർ​മാ​രു​ടെ ലൈ​സ​ൻ​സ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി എ​ൻ.​എ​ച്ച്.​ആ​ർ.​എ
cancel

മ​നാ​മ: രാ​ജ്യ​ത്തെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശ​ക ഡോ​ക്ട​ർ​മാ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) പ​രി​ഷ്ക​രി​ച്ചു.

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കു​ന്ന​തി​നു​മു​ള്ള ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​റി​ന്റെ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള പ്രോ​സ​സി​ങ് സ​മ​യം അ​ഞ്ച് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ​നി​ന്ന് മൂ​ന്ന് ദി​വ​സ​മാ​യാ​ണ് കു​റ​ച്ച​ത്.

പ​രി​ശോ​ധ​ന ഘ​ട്ട​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും അ​പേ​ക്ഷാ ന​ട​പ​ടി​ക​ൾ നാ​ല് ഘ​ട്ട​ങ്ങ​ളാ​യി ചു​രു​ക്കു​ക​യും ചെ​യ്തു. ആ​വ​ശ്യ​മാ​യ അം​ഗീ​കാ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യി​രു​ന്ന വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ൾ ഇ​നി മു​ത​ൽ സിം​ഗി​ൾ പ്രോ​സ​സി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കാം. രേ​ഖ​ക​ളു​ടെ കൃ​ത്യ​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് ത​ന്നെ​യാ​ണി​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന രീ​തി​യി​ൽ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളും പ​രി​ഷ്ക​രി​ച്ചു. ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഏ​കീ​കൃ​ത രൂ​പ​ത്തി​ലാ​ക്കി.

നൂ​ത​ന ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മേ​ൽ​നോ​ട്ട​വും സു​ര​ക്ഷ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​ഷ്കാ​ര​മെ​ന്ന് എ​ൻ.​എ​ച്ച്.​ആ​ർ.​എ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ഡോ.​അ​ഹ്മ​ദ് മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsvisiting doctorsNHRALicensing
News Summary - NHRA speeds up licensing process for visiting doctors
Next Story