Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന്യൂസിലൻഡ്​...

ന്യൂസിലൻഡ്​ ഭീകരാക്രമണം: പരിക്കേറ്റ മകനെ പരിചരിക്കാൻ സൗദി വനിതക്ക്​ അവധി നൽകാൻ മന്ത്രിയുടെ നിർദേശം

text_fields
bookmark_border
ന്യൂസിലൻഡ്​ ഭീകരാക്രമണം: പരിക്കേറ്റ മകനെ പരിചരിക്കാൻ സൗദി വനിതക്ക്​  അവധി നൽകാൻ മന്ത്രിയുടെ നിർദേശം
cancel
camera_alt??????????? ??????????? ???????? ???? ??????

ജിദ്ദ: ന്യൂസിലൻഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകനെ പരിചരിക്കാൻ മാതാവ ിന്​ അവധി നൽകാൻ തൊഴിൽ സാമൂഹ്യ വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജിഹി നിർദേശം നൽകി. മക്ക മേഖല ഗേൾസ്​ കെയർ സ്​ഥാപനത്തിലെ ജീവനക്കാരി ഫാത്വിമ അൻസാരി എന്ന സ്വദേശി സ്​ത്രീക്കാണ്​ മന്ത്രി അവധി നൽകാൻ നിർദേശിച്ചത്​​.​

പരിക്കേറ്റ ശേഷം ശസ്​ത്ര​ക്രിയക്ക്​ വിധേയനായി ന്യൂസിലൻഡ്​ ആശുപത്രിയിൽ കഴിയുകയാണ്​ മകൻ അസീൽ അൽഅൻസാരി. മക​​​െൻറ അടുത്തേക്ക്​ പോകാനുള്ള ഒരുക്കത്തിലാണ്​ മാതാവ്​​. ഫാതിമ അൻസാരിയുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും മക​​​െൻറ ആരോഗ്യ സ്​ഥിതി അന്വേഷിക്കുകയും ചെയ്​തു. മകൻ വേഗം സുഖം പ്രാപിക്ക​െട്ടയെന്നും കുടുംബത്തിലേക്ക്​ ആരോഗ്യവാനായി തിരിച്ചു വര​െട്ടയെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, മക​​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ പിതാവ്​ സുലൈമാൻ അൽ അൻസാരി പറഞ്ഞു. വലത്​ കാലി​​​െൻറ മുട്ടിന്​ താഴെയാണ്​ പരിക്കേറ്റത്​. പള്ളിയിൽ നിന്ന്​ ഏകദേശം പത്ത്​ കിലോമീറ്റർ അകലെയാണ്​ മക​​​െൻറ താമസം. പള്ളിയിലേക്ക്​ കടക്കു​േമ്പാഴാണ് തോക്കു ധാരി​ വെടിയുതിർത്തത്​. ഉടനെ പള്ളിയിൽ നിന്ന്​ പുറത്തേക്ക്​ ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. തോക്കുധാരി​ പിന്തുടർന്നു വെടിയുതിർത്തു. ഇതിനിടയിലാണ്​ വലത്​ കാലിന്​ പരിക്കേറ്റത്​. ​ചെറിയൊരു ശസ്​ത്രക്രിയയുണ്ട്​. സൗദി എംബസിയാണ്​ വിവരമറിയിച്ചതെന്നും പിതാവ്​ പറഞ്ഞു. ​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnewsland attack
News Summary - newsland attack-bahrain-gulf news
Next Story