അടുത്ത തലമുറയിലേക്ക് കൈമാറേണ്ട നല്ലശീലമാണ് പത്രവായന
text_fieldsവിദ്യാഭ്യാസം, സംസ്കാരം, പൊതുവിജ്ഞാനം എന്നിവയ്ക്ക് പത്രവായന നൽകുന്ന സംഭാവനകൾ ചെറുതല്ല. നിങ്ങളുടെ കുട്ടികളെ പത്രം വായിക്കാൻ പ്രേരിപ്പിക്കുന്നത് അവരുടെ ഭാവിക്ക് നിങ്ങൾ നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ്. സ്കൂളുകളിൽ പഠിക്കുന്ന കാര്യങ്ങൾക്കപ്പുറം ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കാനും ഇതു സഹായിക്കും. ഒരു തലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് കൈമാറേണ്ട ഒരു നല്ല ശീലമാണ് പത്രവായന.
ബഹ്റൈനിലെ മലയാളികളുടെ ജീവിതത്തിലേക്ക് കേരളത്തിന്റെ ചൂടും സുഗന്ധവും എത്തിക്കുന്ന ഒരു വിശ്വസ്ത കൂട്ടുകാരനാണ് ‘ഗൾഫ് മാധ്യമം’. രാവിലെ വീടിന്റെ വാതിൽക്കൽ എത്തുന്ന മാധ്യമം, നമ്മെ കേരളത്തിലെ പ്രഭാതങ്ങളിൽ വീണ്ടും ജീവിപ്പിക്കുന്നു. വീടിന്റെ മുന്നിൽ പത്രം കാണുമ്പോൾ, നാടിന്റെ ഓർമകളും സ്വന്തം നാട്ടിലെ ഒരു പ്രഭാതവുംപോലെ തോന്നാറുണ്ട്.
കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും നടക്കുന്ന സംഭവങ്ങൾ മുതൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ വരെ, എല്ലാം മാധ്യമം പത്രം വഴി നമ്മുടെ മുന്നിലെത്തുന്നു. നമ്മുടെ നാടുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനുള്ള ഒരു പാലമായാണ് പത്രം പ്രവർത്തിക്കുന്നത്.
അതിനൊപ്പം, മാനേജ്മെന്റ് ടീമിന്റെ കൃത്യമായ ഫോളോഅപ്പും, വായനക്കാരോടുള്ള നല്ല പ്രതികരണവും, അവരുടെ സേവനമനോഭാവവും പ്രത്യേകം പ്രശംസിക്കപ്പെടേണ്ടതാണ്. നമ്മുടെ നിർദേശങ്ങൾക്കും ആവശ്യങ്ങൾക്കും അവർ എപ്പോഴും മികച്ച പിന്തുണ നൽകിവരുന്നു.ഇതുകൊണ്ടൊക്കെ തന്നെ, മാധ്യമം പത്രം മലയാളികളുടെ വാർത്താമാധ്യമം മാത്രമല്ല, മറിച്ച് സ്വന്തം നാടിന്റെ ഒരു അനുഭവവാതായനം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

