ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററും അൽഹിലാൽ മനാമ സെൻട്രലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാന്നൂറോളം പേർക്ക് ക്യാമ്പിൽ വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 15 ദിവസം സ്പെഷലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും പങ്കെടുത്തവർക്ക് ലഭിക്കും.
പ്രസിഡന്റ് ജാബിർ വൈദ്യരകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതം പറഞ്ഞു. ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിധ്യമായ ഫസൽ ഭായ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ എൻ.ആർ.ഐ വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ചടങ്ങിൽ അൽഹിലാൽ ഹോസ്പിറ്റലിനുവേണ്ടി നൗഫൽ ഫറോഖ്, കിഷോർ മംഗലാപുരം എന്നിവർ ആശംസകളറിയിക്കുകയും സംഘടനാ രക്ഷാധികാരിയായ സലീന റാഫിയിൽനിന്ന് അൽഹിലാലിനുവേണ്ടി മെമന്റോ ഏറ്റുവാങ്ങുകയും ചെയ്തു. അൽഹിലാൽ മെഡിക്കൽ സെന്റർ ഡോക്ടേഴ്സിനും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സഹായകമായി ഗ്ലോബൽ എൻ.ആർ.ഐ ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബേഴ്സ്, വനിത വിഭാഗം കോഓഡിനേറ്റർ ഷംന ഫവാസിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ എന്നിവർ പ്രയത്നിച്ചു. നെസ്റ്റ് ലെ ഗ്രൂപ് - ബിക്കോ പ്രതിനിധി നിതിൻ കണ്ണൂർ എന്നിവർ സന്നിഹിതരായ യോഗത്തിൽ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ ജാഷിദ് മഞ്ചേരി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

