ഹാർട്ട് ബഹ്റൈൻ ഏഴാം വാർഷികം ആഘോഷിച്ചു
text_fieldsഹാർട്ട് ബഹ്റൈൻ ഏഴാം വാർഷികാഘോഷത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഹാർട്ട് ബഹ്റൈൻ സൗഹൃദ കൂട്ടായ്മ ഏഴാം വാർഷികം ആഘോഷിച്ചു. ബഹ്റൈൻ മീഡിയ സിറ്റിയുടെ സെഗയ ഹാളിൽ സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥിയായ ബഹ്റൈൻ പാർലമെന്റ് സ്പീക്കർ ഉദ്ഘാടനം ചെയ്തു. ഹാർട്ട് ഭാരവാഹിയായ വിജു രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കാസിം കല്ലായി അധ്യക്ഷത വഹിച്ചു. ഷീബ സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി. ബഹ്റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതരത് സംസാരിച്ചു.
വർണാഭമായ ചടങ്ങിൽ, കുട്ടികളെ ഡാൻസ് പരിശീലിപ്പിച്ച ടീച്ചേഴ്സിനും പ്രോഗ്രാം കോഓഡിനേറ്റേഴ്സിനും മുഖ്യാതിഥികൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മുഖ്യാതിഥി അഹ്മദ് ക്വരാറ്റ പരിപാടികൾ നന്നായി ആസ്വദിച്ചുവെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും നൃത്തയിനങ്ങൾ തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് എടുത്തുപറയുകയും ചെയ്തു.
വൈകീട്ട് നാലിന് ഗ്രൂപ് അംഗങ്ങളുടെ ഫാഷൻ ഷോയോടുകൂടി ആരംഭിച്ച കലാസന്ധ്യ ബി.കെ.എസ് വൗ മം ടൈറ്റിൽ വിന്നർ സൗമ്യ സജിത്തിന്റെയും സാത്വിക സജിത്തിന്റെയും പ്രകടനം കൊണ്ട് അവിസ്മരണീയമാക്കി. ഹാർട്ട് അംഗങ്ങൾ ഉൾപ്പെട്ട ടീം സ്വസ്തി അവതരിപ്പിച്ച ക്ഷണിക്കപ്പെടാത്ത അതിഥി എന്ന രംഗാവിഷ്കാരത്തിലൂടെ സദസ്സിനെ ഉരുൾപൊട്ടലിൽ വിറങ്ങലിച്ച കേരളജനതയുടെ വേദനയിലേക്ക് കൊണ്ടുപോയി. ആളുകളുടെ പങ്കാളിത്തം കൊണ്ടും സാബുവിന്റെ നേതൃത്വത്തിൽ രാഹുൽ, ദിവ്യ, സൗമ്യ എന്നിവരുടെ അവതരണ മികവുകൊണ്ടും ഹാർട്ട് ഫെസ്റ്റ് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

