ഐ.വൈ.സി.സി മനാമ ഏരിയ; ‘ഷുഹൈബ് എടയന്നൂർ’ അനുസ്മരണം ഇന്ന്
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഷുഹൈബ് എടയന്നൂർ’ അനുസ്മരണസംഗമം ഇന്ന് മനാമ എം.സി.എം.എ ഹാളിൽവെച്ച് നടക്കും. 2018 ഫെബ്രുവരി 12 ന് കണ്ണൂരിൽവെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ നന്മയിലധിഷ്ഠിതമായി തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശുഹൈബിനെ രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ വധിക്കുകയായിരുന്നു.
ഐ.വൈ.സി.സി ബഹ്റൈൻ ഭാരവാഹികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകരടക്കമുള്ളവർ സംബന്ധിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ, മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, ജനറൽ സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ട്രഷറർ ഹാരിസ് മാവൂർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

