ഫ്രൻഡ്സ് സർഗസംഗമം സംഘടിപ്പിച്ചു
text_fieldsതണലാണ് കുടുംബം കാമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ സംഘടിപ്പിച്ച സർഗസംഗമത്തിൽ
റഊഫ് കരൂപ്പടന്ന സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘തണലാണ് കുടുംബം’ എന്ന കാമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ സർഗസംഗമം സംഘടിപ്പിച്ചു. റഊഫ് കരൂപ്പടന്ന വിഷയം അവതരിപ്പിച്ചു. സമൂഹത്തിന്റെ കെട്ടുറുപ്പിനും ധാർമികമായ ജീവിതശൈലിക്കും കുടുംബജീവിതം ഒരു പ്രധാന ഘടകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എം. അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യസമൂഹത്തിന്റെ നിലനിൽപിനും പുരോഗതിക്കും ദൈവം നിശ്ചയിച്ച സംവിധാനമാണ് കുടുംബജീവിതം.
വിവാഹമാണ് അതിന്റെ അടിസ്ഥാനം. അതൊരു ബലിഷ്ഠമായ കരാറാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമായ കുടുബ സംവിധാനത്തെ തകർത്തെറിയാനാണ് ലിബറലിസവും നിരീശ്വരവാദവും നിർമദവാദവും പോലുള്ള ചിന്തകൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൗഷാദ്, ബഷീർ പി.എം, ഫസ്ലു റഹ്മാൻ പൊന്നാനി, ഫൈസൽ, ഷമീർ, റഹീം, അഹമ്മദ് റഫീഖ് എന്നിവർ ഗാനം ആലപിച്ചു. സുഹൈൽ റഫീഖിന്റെ നേതൃത്വത്തിൽ സംഘഗാനം അവതരിപ്പിച്ചു. സജീർ കുറ്റ്യാടി കവിത പാരായണം നടത്തി. ശരീഫ് കായണ്ണ അധ്യക്ഷതവഹിച്ച പരിപാടിയിൽ നസീം സബാഹ് ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ സമാപന പ്രഭാഷണം നടത്തി. ഷാഹുൽ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

