കാസ്ട്രോൾ മാഗ്നാടെക് ബഹ്റൈൻ അൽ കുവൈത്തി മെക്കാനിക്സ് വെൽനെസ് ക്ലിനിക്കിന് തുടക്കം
text_fieldsകാസ്ട്രോൾ മാഗ്നാടെക് ബഹ്റൈൻ അൽ കുവൈത്തി സംഘടിപ്പിക്കുന്ന മെക്കാനിക്സ്
വെൽനെസ് ക്ലിനിക്കിന്റെ ഫ്ലാഗ് ഓഫ് കർമത്തിൽനിന്ന്
മനാമ: കാസ്ട്രോൾ മാഗ്നാടെക് ബഹ്റൈൻ അൽ കുവൈത്തിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിലെ ഗാരേജ്, വർക്ക്ഷോപ് കാസ്ട്രോൾ ഔട്ട് ലെറ്റുകൾ എന്നിവിടങ്ങളിൽ അൽഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മെക്കാനിക്സ് വെൽനെസ് ക്ലിനിക്കി’ന് കഴിഞ്ഞ ദിവസം തുടക്കമായി. മുഹറഖിലെ അൽ കുവൈത്തി കാസ്ട്രോൾ ഔട്ട് ലെറ്റിൽ നടന്ന ചടങ്ങിൽ പരിപാടിയുടെ ഫ്ലാഗ് ഓഫ് അൽ കുവൈത്തി ഡയറക്ടർമാരായ ഫവാസ് അൽ കുവൈത്തി, അലി യൂസുഫ് അൽ കുവൈത്തി, അൽ കുവൈത്തി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത്ത്, അൽ ഹിലാൽ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു.
വർക്ക് ഷോപ്പുകളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അടുത്ത് നേരിട്ടെത്തി അവരുടെ ഷുഗർ, പ്രഷർ എന്നിവ പരിശോധിക്കുകയും അവർക്ക് ഇളവുകളോടെയുള്ള പരിശോധന സംവിധാനം ഒരുക്കുകയുമാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. പരിശോധന നടന്നവർക്കുള്ള ആദ്യ പ്രിവിലേജ് കാർഡ് ഡോ. ശരത്ത് കൈമാറി. ബഹ്റൈനിലെ സ്വകാര്യ ആരോഗ്യമേഖലയിലെ പ്രമുഖ ആശുപത്രിയുമായി സഹകരിച്ച് കാസ്ട്രോൾ ജീവനക്കാർക്കും വർക്ക്ഷോപ് തൊഴിലാളികൾക്കും ഇത്തരം ഒരു കാമ്പയിൻ ഒരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽ കുവൈത്തി കമ്പനി ഡയറക്ടർമാരായ ഫവാസ് അൽ കുവൈത്തി, അലി യൂസുഫ് അൽ കുവൈത്തി എന്നിവർ പറഞ്ഞു.
ലോകോത്തര ബ്രാൻഡായ കാസ്ട്രോളുമായി സഹകരിച്ച് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത്, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ആസിഫ് എന്നിവർ പറഞ്ഞു. ചടങ്ങിൽ വെൽനെസ് കാമ്പയിൻ ബഹ്റൈൻ കോഓഡിനേറ്റർ രാജീവ് വെള്ളിക്കോത്ത്, അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് ഉണ്ണി, അൽ കുവൈത്തി മാർക്കറ്റിങ് ജീവനക്കാരായ ഹാരിസ്, മുഹമ്മദ് അജ്മൽ, ബാലു എന്നിവരും സംബന്ധിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിലെ കാസ്ട്രോൾ ഔട്ട്ലെറ്റുകളിലും വർക്ക്ഷോപ്പുകളിലും അടുത്ത പത്ത് ദിവസങ്ങളിൽ കാമ്പയിൻ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

