‘തണലാണ് കുടുംബം’ കാമ്പയിന് പ്രൗഢ തുടക്കം
text_fields‘തണലാണ് കുടുംബം’ കാമ്പയിൻ ലോഗോയും പോസ്റ്ററും വിവിധ സംഘടനാ നേതാക്കൾ ഒരുമിച്ചു പ്രകാശനം ചെയ്യുന്നു
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘തണലാണ് കുടുംബം’ കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം സിഞ്ചിലെ ഫ്രണ്ട്സ് സെന്ററിൽ നടന്ന കാമ്പയിൻ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെൻഡർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കുടുംബം എന്നത് ദൈവം മനുഷ്യന് നൽകിയ ദിവ്യാനുഗ്രമാണ്. അതിലെ അംഗങ്ങൾക്കിടയിൽ ചേർത്തുവിളക്കപ്പെടുന്ന സ്നേഹവും പരിഗണനയും എല്ലാം ചേർന്നു ഒന്നായിമാറുന്ന മനോഹാരിത മറ്റൊന്നിനും ഈ ലോകത്ത് ലഭിക്കില്ല എന്നും പ്രസംഗകർ ചൂണ്ടിക്കാട്ടി.
ഫ്രണ്ട്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി വിഷയാവതരണം നടത്തി. ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ഷാഫി, അൽ മന്നാഈ പ്രോഗ്രാം സെക്രട്ടറി സാദിഖ് ബിൻ യഹ്യ, അൽ ഫുർഖാൻ സെന്റർ ജനറൽ സെക്രട്ടറി സുഹൈൽ മേലടി, മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ (മാറ്റ് ബഹ്റൈൻ) ജനറൽ സെക്രട്ടറി അലി കേച്ചേരി, മൈത്രി അസോസിയേഷൻ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.
ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷതവഹിച്ചു. കാമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്വി സ്വാഗതവും കൺവീനർ ജാസിർ പി.പി നന്ദിയും പറഞ്ഞു. ചടങ്ങിൽ കാമ്പയിൻ ലോഗോയും പോസ്റ്ററും വിവിധ സംഘടന ഭാരവാഹികൾ ഒരുമിച്ചു പ്രകാശനം ചെയ്തു. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് സമീർ ഹസൻ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ഏരിയ പ്രസിഡന്റുമാരായ മൂസ കെ. ഹസൻ, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് റഊഫ്, കേന്ദ്ര സമിതി അംഗങ്ങളായ അനീസ് വി.കെ, ഖാലിദ് സി, അബ്ദുൽ ഹഖ്, സാജിദ സലിം, റഷീദ സുബൈർ, അജ്മൽ ശറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.